Announcements Culture information kerala politics Lifestyle

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം:മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും

ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം.മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും. എല്ലാ കോഴ്‌സുകളിലേക്കും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെ പ്രവേശിപ്പിക്കാൻ ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിൽ തീരുമാനിച്ചു. കഥകളിയിൽ പെൺകുട്ടികൾക്ക് അവസരം നൽകിയത് കൊണ്ട് തന്നെ മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് കോഴ്സുകൾ കൂടി ഈ വർഷം ആരംഭിക്കാനും തീരുമാനിച്ചു.ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന മോഹിനിയാട്ടം നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ അവസരം ഒരുങ്ങിയതിന് തൊട്ടടുത്ത ദിവസമാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തുന്നത്.ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹം, അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാൻസിലർ നേരത്തെ അറിയിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Lifestyle

കണ്‍പീലികളുടെ ഭംഗി കൂട്ടാന്‍

കണ്ണ് എഴുതാനും പുരികം ഷെയ്പ്പ് ചെയ്യാനുമൊക്കെ നമ്മള്‍ കാണിക്കുന്ന ഉത്സാഹം പലപ്പോഴും കണ്‍പീലികള്‍ വൃത്തിയാക്കാനും ഭംഗിയാക്കാനും കണിക്കാറില്ല. കണ്ണിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നതില്‍ കണ്‍പീലികള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ട്. കണ്‍പീലികള്‍
Culture

കവിത ചൊല്ലിയും വായനയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിയും വായനാ പക്ഷാചരണം തുടങ്ങി

മാനാഞ്ചിറ : കവിത ചൊല്ലിയും വായനയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിയും വായനാ പക്ഷാചരണ ജില്ലാതല ഉദ്ഘാടനം. ‘പുല്‍ക്കൊടിയുടെ പുസ്തകം’ എന്ന സ്വന്തം കവിത അവതരിപ്പിച്ച് കവി പി കെ
error: Protected Content !!