ബോളിവുഡ് നടൻ സൽമാൻ ഖാന് വധഭീഷണി സന്ദേശമയച്ച കേസിൽ യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരി സ്വദേശി രാം വിഷ്ണോയ് എന്ന ഇരുപത്തിയൊന്ന് കാരനാണ് പിടിയിലായത്. രാജസ്ഥാൻ പോലീസുമായി മുബൈ പോലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ കാസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
മാർച്ച് 18 ന് ഇ മെയിൽ വഴി ലഭിച്ച സന്ദേശത്തിൽ നടനെ കൊല്ലുമെന്ന് ഭീഷണി ഉണ്ടായിരുന്നു. തുടർന്ന് സൽമാന്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജറാകും . ഇത് കൂടാതെ പഞ്ചാബി ഗായകൻ സിദ്ധു മൂസ്‌വാലയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ധക്കദ് രാം വിഷ്‌ണോയിക്ക് ഉണ്ട്.

