കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ജില്ലാതല മികച്ച കൃഷി ഓഫീസറായി തെരെഞ്ഞെടുത്ത ചാത്തമംഗലം കൃഷി ഓഫീസർ വിജയകൃഷ്ണനെ വെള്ളന്നൂർ GAP ( Good Agriculture practise ) കർഷക ക്ലസ്റ്റർ ഉപഹാരം നൽകി ആദരിച്ചു.ക്ലസ്റ്റർ പ്രസിഡണ്ട് ശശിധരൻ മേലെ പുത്തൻവീട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലസ്റ്ററിലെ മുതിർന്ന കർഷകരായ ഭരതൻ കരിക്കിനാരിയും, ശിവദാസപണിക്കരും സംയുക്തമായി ഉപഹാര സമർപ്പണം നടത്തി ,സെക്രട്ടറി സുനിൽ വെള്ളന്നൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അനീഷ് പാലക്കമണ്ണിൽ നന്ദി പ്രകാശിപ്പിച്ചു, ശ്രീധരൻ മാസ്റ്റർ ആശംസകളർപ്പിച്ചു’ ഈ അംഗീകാരം ചാത്തമംഗലം പഞ്ചായത്തിലെ കർഷകർക്ക് കിട്ടിയതാണെന്നും അവർക്ക് സമർപ്പിക്കുന്നതായും കൃഷി ഓഫീസർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.