വിവാഹദിനത്തിലെത്തിയ അതിഥികള്‍ക്ക് കേക്കില്‍ കഞ്ചാവ് കലര്‍ത്തി നല്‍കി വധുവിന്‍റെ സഹോദരന്‍. വിവാഹദിനത്തില്‍ സഹോദരിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ കഞ്ചാവ് കലര്‍ത്തല്‍.ചിലിയിലെ സാന്റിയോഗോയിലാണ് സംഭവം നടന്നത്.അല്‍വാറോ റോഡ്രഗിസ് എന്ന 29കാരനാണ് സഹോദരിയുടെ വിവാഹത്തിന് ഏഴ് നിലയുള്ള പ്രത്യേക കേക്ക് നിര്‍മ്മിച്ചത്. കേക്കിലെ ഏഴ് നിലകളിലെ ഒരു നിലയിലാണ് കഞ്ചാവ് വച്ചുള്ള പ്രത്യേക കേക്ക് തയ്യാറാക്കി വച്ചത്. ഇരുപതിലേറെ മണിക്കൂര്‍ പണിപെട്ടാണ് അല്‍വാറോ കേക്ക് തയ്യാറാക്കിയത്. . പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് ഈ പ്രത്യേക കേക്ക് വിളമ്പിയതെന്നാണ് അല്‍വാറോ അവകാശപ്പെടുന്നത്.അതേസമയം അതിഥികള്‍ക്ക് ഇക്കാര്യം അറിയാമായിരുന്നെന്നും കുട്ടികള്‍ക്ക് ലഹരികേക്ക് നല്‍കിയിരുന്നില്ലെന്നും യുവാവ് പറയുന്നു. സഹോദരിയും താനും മുമ്പ് ഇത്തരം ലഹരി കേക്ക് ട്രൈ ചെയ്ത് നോക്കിയിരുന്നെന്നും സഹോദരി ആവശ്യപ്പെട്ടത് പ്രകാരമാണ് വിവാഹത്തിന് കഞ്ചാവ് കേക്ക് എത്തിച്ചതെന്നും അല്‍വരോ പറഞ്ഞു. ലഹരി കേക്ക് കഴിച്ച് അതിഥികൾ ആഘോഷിക്കുന്ന വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്.