സാഹസിക ടൂറിസത്തിനു അനന്തസാധ്യതകളുള്ള പ്രദേശമാണ് കോഴിക്കോടെന്നു പൊതുമരാമത്തു ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ്. ബേപ്പൂർ മറീന ബീച്ച് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി. ഒരു പുതിയ അനുഭവമാണ് ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് സമ്മാനിക്കുന്നത്. വിദേശരാജ്യങ്ങളിലെ ടൂറിസം മാതൃകകൾ കേരളത്തിലേക്ക് കൊണ്ടു വരുന്നതോടൊപ്പം കോഴിക്കോടിനെ സാഹസിക വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
തുറമുഖം – മ്യൂസിയം – പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവർകോവിൽ, കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, പോർട്ട് ഓഫീസർ അശ്വനി പ്രതാപ്, ഐ. ജി. പി. എ. വി. ജോർജ്, ഡി. ടി.പി. സി. സെക്രട്ടറി ടി.നിഖിൽദാസ്, വാർഡ് കൗൺസിലർമാരായ എം.ഗിരിജ, ടി.രജനി, പി. ഷമീന, കെ. രാജീവൻ, കെ. സുരേഷ്, നവാസ് വാടിയിൽ, കെ. കൃഷ്ണകുമാരി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി. രാധാഗോപി, ടി. കെ. അബ്ദുൾ ഗഫൂർ, ജലീൽ മാറാട്, പി. ഹുസൈൻ, കെ. വി. ശിവദാസൻ എന്നിവർ പങ്കെടുത്തു.