National News

പ്രണയവിവാഹത്തിന്റെ പേരിൽ മകൾക്ക് സ്വത്ത് നിഷേധിക്കാനാകില്ല;വിധിയുമായി ഗുജറാത്ത് ഹൈക്കോടതി

പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ മകൾക്ക് സ്വത്ത് നിഷേധിക്കാനുള്ള അവകാശം പിതാവിനില്ലെന്ന് നിർണായക വിധിയുമായി ഗുജറാത്ത് ഹൈക്കോടതി.ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ 24 കാരിയായ പ്രഞ്ജിതി തലുക സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി വിധി. പെൺകുട്ടിയുടെ സ്വത്തവകാശം സംരക്ഷിക്കപ്പെടണമെന്ന് കോടതി ചൂണ്ടിക്കാട്ടി അവകാശപ്പെട്ട സ്വത്തുക്കൾ പെൺകുട്ടിക്ക് കൈമാറണമെന്നും ഉത്തരവിട്ടു. 2021 ഡിസംബറിലാണ് പെൺകുട്ടിയുടെ അച്ഛൻ മരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് പിന്നാലെ അമ്മയും മരണപ്പെട്ടു. അച്ഛന്റെ സ്വത്ത് എന്നാൽ മകൾക്ക് നൽകില്ലെന്ന് ബന്ധുക്കൾ നിലപാടെടുത്തതോടെയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്.‘പെൺകുട്ടിയുടെ സ്വത്തവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യം മാത്രം അവരെ തുല്യതയിലേക്ക് എത്തിക്കില്ല’- കോടതി ചൂണ്ടിക്കാട്ടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!