Entertainment News

ഇപ്പോഴും ഒരു പുരുഷന്‍ നടത്തിയ പരാമര്‍ശത്തില്‍ ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീ;ഒപ്പം അഭിനയിച്ച ആളെന്ന നിലയിൽ ക്ഷമചോദിക്കുന്നു

ഒരുത്തീ സിനിമയുടെ പ്രസ്മീറ്റില്‍ മീടു പരാമർശവുമായി ബന്ധപ്പെട്ട് നടന്‍ വിനായകന്‍ നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നവ്യ നായര്‍.നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും വിനായകന്റെ പരാമർശത്തിൽ നിശബ്ദത പാലിച്ചതിനെതിരെയും വിമർശനങ്ങൾ ഉയരുന്നിരുന്നു.വിനായകന്റെ വാക്കുകള്‍ ബുദ്ധിമുട്ടുണ്ടാക്കി.ഇപ്പോഴും ഒരു പുരുഷന്‍ നടത്തിയ പരാമര്‍ശത്തില്‍ ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീയാണെന്ന് ഓര്‍ക്കണം.ഇനി താന്‍ മാപ്പ് ചോദിച്ചാല്‍ പ്രശ്‌നം തീരുമെങ്കില്‍ അത് ചെയ്യാമെന്നും നവ്യ പറയുന്നു.‘മൈക്ക് വാങ്ങിക്കാന്‍ ഞാന്‍ പലതവണ ശ്രമിച്ചിരുന്നു. അതിനപ്പുറത്തേക്കുള്ള ഒരു പ്രതികരണ ശേഷി എനിക്കില്ല. അന്നുണ്ടായ മുഴുവന്‍ സംഭവങ്ങള്‍ക്കും ഞാന്‍ ക്ഷമ ചോദിച്ചാല്‍ പ്രശ്‌നം തീരുമെങ്കില്‍ ക്ഷമ ചോദിക്കുകയാണ് നവ്യ പറഞ്ഞു.

ഞാന്‍ ഇവിടെ വന്നിരിക്കുന്നത് ഒരുത്തീ എന്ന സിനിമ ഇവിടെ ഒരുപാട് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒക്കെ വന്ന് കാണുന്നുണ്ട്. ഈ സിനിമയാണ് ശരിക്കും ഞങ്ങളുടെ ടീമിനും പറയാനുള്ള സന്ദേശം. സ്ത്രീകളുടെ ശക്തിയാണ് ഈ സിനിമയിലൂടെ കാണിക്കുന്നത്. ഒരു സ്ത്രീ പ്രതികരണ ശേഷിയിലേക്ക് എങ്ങനെ എത്തുന്നു എന്നാണ് ഈ സിനിമയിലൂടെ കാണിക്കുന്നത്.ഞാന്‍ ഇന്ന് തൃപൂണിത്തറ തിയേറ്ററില്‍ വന്ന് നില്‍ക്കുന്നതും ആ സ്ത്രീകളോടൊപ്പം അവര്‍ക്കെന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാനാണ് നവ്യ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!