സ്നോഹപഹാര സമർപ്പണവും, കുടുംബ സംഗമവും നടത്തി
കുന്ദമംഗലം: വർക്കേർസ് അസോസിയേഷൻ (സി.ഐ.ടി.യു ) വൈദ്യുത ജീവനക്കാരുടെ കുടുംബ സംഗമവും ,സർവ്വീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന കമ്മറ്റി അംഗം പി.പ്രസാദിന് യാത്ര അയപ്പും നൽകി .
രണ്ട് പതിറ്റാണ്ടുകാലം KSEB വർക്കേർസ് അസോസിയേഷൻ്റെ സംസ്ഥാന സമിതി അംഗമായി പ്രവർത്തിച്ച് ,കോഴിക്കോട് ജില്ലയിൽ സംഘടനയെ മുന്നിൽ നയിച്ച സ .പി പ്രസാദിന് സംസ്ഥാന ജനറൽ സെക്രട്ടറി സ.കെ ജയപ്രകാശ് ഉപഹാരം സമർപ്പിച്ചു , മുഖ്യ പ്രഭാഷണം നടത്തി .
വൈദ്യുത മേഖലയെ പൊതുമേഖലയിൽ സംരക്ഷിക്കുന്ന ഇടുതുപക്ഷ സർക്കാറിൻ്റെ തുടർച്ച ഉറപ്പാക്കാൻ കുടുംബയോഗം തീരുമാനമെടുത്തു .
ഉദയകുമാർ സ്വാഗതം പറഞ്ഞ സംഗമത്തിന് ഷിജു.എം.വി അദ്ധ്യക്ഷത വഹിച്ചു . സി .ഐ.ടി .യു നേതാവ് ഇസ്മയിൽ കുറുമ്പൊയിൽ ഉൽഘാടനം ചെയ്തു .
സച്ചിൻ ദേവ് ,എം.എം അക്ബർ ,പി.കെ പ്രമോദ്, ഹാജിറ സി.കെ ,സുനിലേശൻ , ശശാങ്കൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
തുടർന്ന് ജീവനക്കാരുടെയും, കുടുംബാഗങ്ങളുടെയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സംഗമത്തിന് ലാലു .എം.കെ നന്ദി പറഞ്ഞു .