Trending

യുനെസ്കോ അസോസിയേറ്റഡ് സ്കൂളായി മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ

കുന്ദമംഗലം: യുനെസ്കോയുടെ അസോസിയേറ്റഡ് സ്കൂൾസ് നെറ്റ്‌വർക്കിൽ അംഗത്വം നേടി കാരന്തൂർ മെംസ് ഇന്റർനാഷണൽ സ്കൂൾ. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന ഈ അന്താരാഷ്ട്ര ശൃംഖലയിലെ അംഗത്വം വിദ്യാഭ്യാസ നിലവാര സൂചികയിൽ വലിയ ചുവടുവെപ്പായാണ് വിശേഷിക്കപ്പെടുന്നത്. രാജ്യത്ത് മൊത്തം 63 സ്കൂളുകൾക്കു മാത്രമാണ് ഇതിനകം ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇന്ത്യയിൽ വളരെ ചെറിയ ശതമാനം സ്കൂളുകൾ മാത്രം ഭാഗമായ ഈ പ്രഗത്ഭ നെറ്റ്‌വർക്കിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് മെംസ് ഇന്റർനാഷണൽ സ്കൂൾ.

ആഗോള പൗരത്വം, സമാധാന വിദ്യാഭ്യാസം, സുസ്ഥിര വികസനം, സംസ്കാരാന്തര സഹകരണം, ഗുണമേന്മയുള്ള പഠനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് യുനെസ്കോ അസോസിയേറ്റഡ് സ്കൂളുകളുടെ ലക്ഷ്യം. ഈ അംഗീകാരത്തിലൂടെ അന്താരാഷ്ട്ര സഹകരണ പദ്ധതികൾ, ആഗോള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, പുതിയ പഠനാനുഭവങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങൾ കൂടുതൽ വിപുലമാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!