Trending

ഹണി ബെഞ്ചമിൻ കൊല്ലം മേയര്‍

മുന്നണി ധാരണ പ്രകാരം കൊല്ലം കോർപ്പറേഷൻ മേയറായി സിപിഐയുടെ ഹണി ബെഞ്ചമിൻ തെരഞ്ഞെടുക്കപ്പെട്ടു. കാലാവധി കഴിഞ്ഞിട്ടും സിപിഎം സ്ഥാനം കൈമാറാത്തതിൽ മുന്നണിക്കുള്ളിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.നേരത്തെ കോർപ്പറേഷനിലെ സ്ഥാനങ്ങൾ സിപിഐ രാജിവെച്ചിരുന്നു .ഡെപ്യൂട്ടി മേയർ സ്ഥാനം ഉൾപ്പെടെയാണ് രാജിവച്ചത്. മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ധാരണ സിപിഎം പാലിക്കാത്തതായിരുന്നു രാജിക്ക് കാരണം. രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനവും രാജിവച്ചിരുന്നു.സിപിഐക്ക് മേയർ സ്ഥാനം നൽകാന്‍, നിലവിലെ മേയർ സ്ഥാനം പ്രസന്ന ഏണസ്റ്റ് ഇന്ന് രാജിവെക്കും എന്നായിരുന്നു ഉഭയകക്ഷി ധാരണ. എന്നാല്‍ മേയർ സ്ഥാനം രാജിവെക്കാന്‍ പ്രസന്ന ഏണസ്റ്റ് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐ ഉപേക്ഷിച്ചത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!