Entertainment News

മലയാളത്തിന്‍റെ ‘ഡെബ്റ്റ് സ്റ്റാര്‍’ സൈജുകുറുപ്പിന്റെ കടക്കാരൻ വേഷങ്ങളെ ട്രോളി ആരാധകൻ;മറുപടിയുമായി താരം

മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് സൈജു കുറുപ്പ്.ഇപ്പോൾ നടന്‍ സൈജു കുറിപ്പിന് ഒരു പുതിയ വിശേഷം നല്‍കുകയാണ് ആരാധകന്‍ ഇജാസ് അഹമ്മദ്. മലയാള സിനിമയില്‍ സ്ഥിരമായി കടം വാങ്ങുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനെന്ന നിലയില്‍ ‘ഡെബ്റ്റ് സ്റ്റാര്‍’ വിശേഷണമാണ് നടന് ആരാധകന്‍ നല്‍കിയത്. ഒരു സിനിമാ ഗ്രൂപ്പില്‍ പങ്കുവെച്ച ട്രോളിലൂടെയാണ് ഇജാസ് തന്‍റെ ഈ വ്യത്യസ്തമായ നിരീക്ഷണം പങ്കുവെച്ചത്.കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന ഒരു മനുഷ്യൻ എന്നും ഇജാസ് എഴുതി. ഇജാസിന് മറുപടിയുമായി സൈജു രംഗത്തെത്തി. നല്ല നീരീക്ഷണമാണ് ഇജാസ് എന്നായിരുന്നു സൈജു കുറുപ്പിന്റെ മറുപടി. ജീവിതത്തില്‍ അങ്ങനെ അധികം ആരോടും താൻ കടം വാങ്ങിയിട്ടില്ലെന്നും സൈജു വ്യക്തമാക്കി. ജീവിതത്തില്‍ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല. പക്ഷേ ഞാൻ ചെയ്‍ത കഥാപാത്രങ്ങള്‍ ഇഷ്‍ടംപോലം കടം മേടിച്ചു എന്നും സൈജു കുറുപ്പ് മറുപടിയായി എഴുതി.ട്രോളിനെ പോസിറ്റീവ് സ്പിരിറ്റില്‍ കണ്ടതിന് താരത്തോട് ഇജാസ് കമന്‍റിലൂടെ നന്ദി പറഞ്ഞു. ഇജാസിന്‍റെ നിരീക്ഷണത്തെ അഭിനന്ദിക്കാനും താരം മറന്നില്ല. താന്‍ പോലും ചിന്തിക്കാത്ത കാര്യമാണിതെന്ന് സൈജു ആരാധകന് മറുപടി നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!