information

അറിയിപ്പുകൾ

ഗതാഗത നിയന്ത്രണം

*പേരാമ്പ്ര- ചെമ്പ്ര കൂരാച്ചുണ്ട് റോഡില്‍ കലുങ്ക് നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് ഒന്ന് മുതല്‍ പ്രവൃത്തി തീരുംവരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു. കൂരാച്ചുണ്ടിലേക്കും തിരിച്ചും പോകേണ്ട ചെറിയ വാഹനങ്ങള്‍ ചെമ്പ്രപാലത്തില്‍നിന്ന് വലത്തേക്ക് തിരിഞ്ഞ് കല്ലുങ്കല്‍-വിരണപ്പുറം -അമ്പായപ്പാറ -ചെമ്പ്ര വഴി പോകണം. വലിയവാഹനങ്ങള്‍ ചെമ്പ്ര- ചക്കിട്ടപാറ വഴി കൂരാച്ചുണ്ടിലേക്ക് തിരിച്ചു പോകണം.

  • കോഴിക്കോട് -ബാലുശ്ശേരി റോഡില്‍ കരിക്കാംകുളം മുതല്‍ വേങ്ങേരി വരെയുള്ള ഭാഗത്ത് റോഡ് നവീകരണം നടക്കുന്നതിനാല്‍ മാര്‍ച്ച് ഒന്നുമുതല്‍ പ്രവൃത്തി തീരുംവരെ വാഹനഗതാഗതം നിരോധിച്ചു. ബാലുശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോടേക്ക് പോവേണ്ട വാഹനങ്ങള്‍ വേങ്ങേരിയില്‍നിന്ന് തിരഞ്ഞ് മലാപ്പറമ്പ്- എരഞ്ഞിപ്പാലം വഴി പോകണം.
  • കോഴിക്കോട് വെള്ളിപറമ്പ് -മായനാട് റോഡിന്റെ നവീകരണപ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 28 മുതല്‍ പ്രവൃത്തി തീരുംവരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു.
  • പേരാമ്പ്ര – താനിക്കണ്ടി – ചക്കിട്ടപ്പാറ റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് രണ്ട് മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം നിയന്ത്രിച്ചു. ചക്കിട്ടപ്പാറ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ വളയം കണ്ടം – മൂക്കവല – ചക്കിട്ടപ്പാറ വഴി പോകണം.

ക്ഷേമനിധി വിഹിതം മാര്‍ച്ച് 10 -നകം അടയ്ക്കണം

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുളളവര്‍ മാര്‍ച്ച് 10 -നകം പോസ്റ്റാഫീസില്‍ അടയ്ക്കണം. അതത് സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാതെ വരുന്നത് അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയില്‍ നിന്നുളള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുകയും ചെയ്യുമെന്നതിനാല്‍ അംഗത്വവിഹിതം യഥാസമയം അടയ്‌ക്കേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

സ്വയം തൊഴില്‍ : വനിതകള്‍ക്ക് പ്രായോഗിക പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ മഞ്ചേരി, പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് മാര്‍ച്ച് 16 മുതല്‍ 20 വരെ സൗജന്യ പരിശീലനം നല്‍കും. റബ്ബര്‍ പാലില്‍ നിന്നും കൈയ്യുറ (ഗ്ലൗസ്), ഫിംഗര്‍ക്യാപ്പ് മുതലായവ നിര്‍മ്മിക്കുന്നതിനാണ് പരിശീലനം. താല്‍പര്യമുള്ള വനിതകള്‍, കുടുംബശ്രീ കൂട്ടായ്മകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സ്വയം തയ്യാറാക്കിയ അപേക്ഷകള്‍ മാര്‍ച്ച് 10 -നകം ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അസിസ്റ്റന്റ് ഡയറക്ടര്‍, കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍, പയ്യനാട് (പി.ഒ), മഞ്ചേരി, മലപ്പുറം. പിന്‍ 676122., ഇമെയില്‍ : adcfscmanjeri@gmail.com. ഫോണ്‍ : 04832768507, 9846797000.

ഭൂമി ലേലം നാലിന്

ചോറോട് പ്രൈവറ്റ് ക്ലേ വര്‍ക്കേഴ്സ് ലിമിറ്റഡ് സ്ഥാപനം സ്ഥിതിച്ചെയ്യുന്നതും ചോറോട് വില്ലേജ് ചോറോട് ദേശത്ത് റി.സ. 10/8 ല്‍പ്പെട്ടതുമായ 8 ആര്‍ ഭൂമിയുടെ ലേലം മാര്‍ച്ച് നാലിന് രാവിലെ 11 മണിക്ക് ചോറോട് വില്ലേജ് ഓഫീസില്‍ നടത്തുമെന്ന് വടകര തഹസില്‍ദാര്‍ അറിയിച്ചു.

ജനപ്രതിനിധികള്‍ക്ക് ഏകദിന ശില്പശാല നടത്തി

അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍, വനിതാ ശിശു വികസന വകുപ്പ്, ഐസിഡിഎസ് പദ്ധതി, പഞ്ചായത്ത് ഉപയോഗിക്കുന്ന ഐ.കെ.എം. സോഫ്റ്റ്വെയറുകള്‍, പഞ്ചായത്ത് രാജ് നിയമം, പഞ്ചായത്ത് രാജ് യോഗനടപടികള്‍ എന്നിവയെക്കുറിച്ച് അവബോധം നല്‍കുന്നതിന് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് വേണ്ടി ഏകദിന ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഏറാമല പഞ്ചായത്ത് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നൂര്‍ജഹാന്‍, അഴിയൂര്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷൈജ, ഐ.കെ.എം ടെക്‌നിക്കല്‍ അസിസ്റ്റന്റ് മാരായ സാജിദ് എന്‍.എം, നവാസ്.പി. എന്നിവര്‍ ക്ലാസെടുത്തു.

തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍

സമ്മതിദായകര്‍ക്കുളള ബോധവത്ക്കരണ പരിപാടി മാര്‍ച്ച്്് ഒന്നിന്

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടുവളളി നിയോജക മണ്ഡലത്തില്‍പ്പെട്ട കൊടുവളളി വില്ലേജ് പരിധിയിലുളള കരിവില്ലിക്കാവ് പട്ടികവര്‍ഗ കോളനിയില്‍ മാര്‍ച്ച് ഒന്നിന് രാവിലെ 11 മണിയ്ക്ക് സമ്മതിദായകര്‍ക്കുളള ബോധവത്ക്കരണ പരിപാടി നടത്തും. സ്വീപ് നോഡല്‍ ഓഫീസര്‍ ആയ ജില്ലാ അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്യും.

സ്‌പെഷ്യല്‍ ഭിന്നശേഷി സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ്

നിയമസഭാതിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് തപാല്‍വോട്ട് ലഭ്യമായ സാഹചര്യത്തില്‍ ജില്ലയില്‍ ഇനിയും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് താലൂക്ക് അടിസ്ഥാനത്തില്‍ കേരളസാമൂഹ്യ സുരക്ഷാമിഷനും ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ചേര്‍ന്ന് ഭിന്നശേഷി സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ് നടത്തും. ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷഫോറം അങ്കണവാടികള്‍ വഴി ലഭിക്കും. പൂരിപ്പിച്ച ഫോറം മാര്‍ച്ച് ഏഴിന് മുമ്പായി അതാത് പ്രദേശങ്ങളിലെ അങ്കണവാടി വര്‍ക്കര്‍മാരെ ഏല്‍പ്പിക്കണം.

തിരഞ്ഞെടുപ്പ് ചെലവ് : യോഗം മാര്‍ച്ച് ഒന്നിന്

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുന്നതിനായി ഇലക്ഷന്‍ പ്രചാരണത്തിന് ഉപയോഗിക്കുന്ന വസ്തുവകകളുടെ നിരക്ക് നിശ്ചയിക്കുന്നതുസംബന്ധിച്ച യോഗം മാര്‍ച്ച് ഒന്നിന് ഉച്ച രണ്ട് മണിക്ക് കലക്ടറുടെ ചേംബറില്‍ നടത്തും. യോഗത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് –

പ്രചാരണ സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും പ്രചാരണ ആവശ്യത്തിലേക്കായി ഉരയോഗിക്കുന്ന സാധന സാമഗ്രികളുടെ നിരക്ക് ജില്ലാ തെരഞ്ഞടുപ്പ് വിഭാഗം നിശ്ചയിച്ചു.സ്ഥാനാര്‍ഥികളുടെ ചെലവ് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പ്രചാരണ സാമഗ്രികളുടെ നിരക്ക് നിശ്ചയിട്ടുള്ളത്.

48 സീറ്റുള്ള ബസിന് ഒരുദിവസത്തേക്ക് 5000 രൂപയും 49 സീറ്റുള്ള ടൂറിസ്റ്റ് ബസിന് 8000 രൂപയുമാണ് നിരക്ക്.14 സീറ്റുള്ള ടെംബോ ട്രാവലറിന് 4500 രൂപയും ഇന്നോവയ്ക്ക് 3000 രൂപയും നിശ്ചയിച്ചു. ജീപ്പിന് 2000 രൂപയാണ് വാടക. പ്രചാരണ ആര്‍ച്ചിന് 3000 രൂപയും പ്രചാരണ ഓഫീസ് നിര്‍മാണത്തിന് 7500 രൂപയും വിനിയോഗിക്കാം. വാഹനത്തില്‍ സ്‌റ്റേജ് ഒരുക്കുന്നതിന് 5500 രൂപ ചെലവിടാം. 500 പേരെ ഉള്‍കൊള്ളുന്ന ഓഡിറ്റോറിയത്തിന് 15000 രൂപയും 300 മുതല്‍ 500 വരേ ആളുകളെ ഉള്‍കൊള്ളുന്ന ഓഡിറ്റോറിയത്തിന് 10000 രൂപയും പ്രതിദിന വാടക നിശ്ചയിച്ചു.

ഹോട്ടല്‍/ ഗസ്റ്റ് ഹൗസില്‍ എ.സി റൂമിന് ഒരുദിവസത്തിന് 2000 രൂപയും നോണ്‍ എസി റൂമിന് 1500 രൂപയുമാണ് നിരക്ക്. ഫ്‌ലക്‌സ് സ്‌ക്വയര്‍ഫീറ്റിന് 12 രൂപയും തുണി ബാനറിന് മീറ്ററിന് 100 രൂപയുമാണ് നിരക്ക്. പോസ്റ്റര്‍ ഡെമി ഒന്നിന് മൂന്നുരൂപയും ഡബിള്‍ ഡെമിക്ക് 5.5 രൂപയും ഡെമി ഹാഫിന് രണ്ടുരൂപയും ഡബിള്‍ ക്രൗണിന് നാലുരൂപയും ക്രൗണിന് രണ്ടുരൂപയുമാണ് നിരക്ക്. നോട്ടീസ് -1000 എണ്ണം എ.ഫോര്‍ സൈസ് ബ്ലാക്ക് ആന്‍ഡ് വൈറ്റിന് 700 രൂപയും കളറിന് 2000 രൂപയുമാണ് നിരക്ക്, മൈക്ക് അനൗണ്‍സ്‌മെന്റ് – സൗണ്ട് സിസ്റ്റം 1500 വീതവും അനൗണ്‍സ്‌മെന്റ് – ടാക്‌സിക്ക് ഒരു ദിവസത്തേക്ക് 2500 രൂപയും അനൗണ്‍സര്‍ക്ക് ഒരുദിവസത്തേക്ക് 1000 രൂപയുമാണ് നിരക്ക്. ചുമരെഴുത്തിന് സ്‌ക്വയര്‍ ഫീറ്റിന് എട്ടുരൂപയാണ് നിശ്ചയിച്ചത്. പ്രഭാത ഭക്ഷണത്തിന് 50 രൂപ, ഊണിനും രാത്രി ഭക്ഷണത്തിനും 100 രൂപാ വീതവുമാണ് നിരക്ക്.

യോഗത്തില്‍ ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവ റാവു അധ്യക്ഷത വഹിച്ചു. ഫിനാന്‍സ് ഓഫീസര്‍ മനോജന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

കോവിഡ് വാക്സിനേഷന്‍:
വകുപ്പു തലവന്‍മാരുടെയും സ്വകാര്യ ആശുപത്രി പ്രതിനിധികളുടെയും യോഗം ചേര്‍ന്നു

ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ പൂര്‍ത്തീകരണവും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കുത്തിവെപ്പ് ആരംഭിക്കുന്നതും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. വിവിധ വകുപ്പ് മേധാവികളും സ്വകാര്യ ആശുപത്രി പ്രതിനിധികളും പങ്കെടുത്തു. മാര്‍ച്ച് 1, 2 തിയ്യതികളില്‍ കൂടി തിരഞ്ഞെടുപ്പ് നടത്തിപ്പിന് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും വിവിധ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന് സൗകര്യമുണ്ടായിരിക്കും. ഈ ദിവസങ്ങള്‍ പരമാവധി ഉപയോഗിച്ച് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കണം. വാക്സിനേഷന് അറിയിപ്പ് ലഭിച്ചവര്‍ക്ക് ദൂരെ സ്ഥലങ്ങളില്‍ പോയി വാക്സിനേഷനെടുക്കുന്നതിന് അസൗകര്യമുണ്ടാകുന്നപക്ഷം തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്. കോഴിക്കോട് ടാഗോര്‍ ഹാളില്‍ ഇതേ തിയ്യതികളില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും്. ഈ സൗകര്യവും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി. അറിയിച്ചു.
പഞ്ചായത്തുകള്‍ തങ്ങളുടെ പരിധിക്കുള്ളിലുള്ള വാക്സിനേഷന്‍ സെന്ററുകള്‍ക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ചെയ്തു കൊടുക്കേണ്ടതാണെന്ന് യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികള്‍ വാക്സിനേഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിനാല്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് കോവിന്‍ പോര്‍ട്ടല്‍ വഴിയോ സ്പോട്ട് രജിസ്ട്രേഷന്‍ വഴിയോ ഫീല്‍ഡ്തല ആരോഗ്യ വകുപ്പ് ജീവനക്കാര്‍ വഴിയോ വാക്സിനേഷന് വേണ്ടി രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!