ജല അതോറിറ്റി റവന്യൂ അദാലത്ത്:പരാതികള്‍ 29 നകം നല്‍കണം
ജില്ലയില്‍ മാര്‍ച്ച് 11 ന് നടക്കുന്ന ജല അതോറിറ്റി റവന്യു അദാലത്തില്‍ പങ്കെടുക്കുന്നതിന് ഫെബ്രുവരി 29നകം പരാതികള്‍ നല്‍കണം. അതത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെട്ടാണ് പരാതി നല്‍കേണ്ടത്. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും റവന്യൂ വരുമാനം വര്‍ധിപ്പിക്കാനുമാണ് അദാലത്ത് നടത്തുന്നത്. മാര്‍ച്ച് 11 ന് മലാപറമ്പ് ഡിവിഷന്‍ ഓഫീസ് പരിസരത്താണ് അദാലത്ത് നടക്കുക. വെള്ളം കിട്ടാത്ത കാലയളവിലെയും മീറ്റര്‍ പ്രവര്‍ത്തനരഹിതമായ കാലയളവിലെയും വെള്ളക്കരം കണക്കാക്കല്‍, വെള്ളക്കര കുടിശികയിലെ പിഴ, ഗാര്‍ഹിക-ഗാര്‍ഹികേതര കണക്ഷനുകളിലെ ബില്ലിംഗ് അപാകതകള്‍, മീറ്റര്‍ പ്രവര്‍ത്തിക്കാത്തതുമായി ബന്ധപ്പെട്ടവ, നിലവില്‍ രേഖകള്‍ ഇല്ലാത്തതും ബില്‍ ലഭിക്കാത്തതുമായ കണക്ഷനുകള്‍, റവന്യു റിക്കവറി നേരിടുന്നവര്‍, തീരുമാനമാകാതെ കിടക്കുന്ന റവന്യു സംബന്ധമായ പരാതികള്‍, കോടതി വ്യവഹാരത്തിലുള്ള പരാതികള്‍, ചോര്‍ച്ചാ ആനുകൂല്യം തുടങ്ങിയ വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട റവന്യു പരാതികള്‍ പരിഹരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അദാലത്തുകളില്‍ പങ്കെടുക്കാം. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അദാലത്ത് പ്രയോജനപ്പെടുത്താം.
പരാതികളില്‍ കണ്‍സ്യൂമര്‍ നമ്പര്‍, വിലാസം, റെസിഡന്‍സ് അസോസിയേഷന്റെ പേര്, നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഉപഭോക്താക്കള്‍ അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കോഴിക്കോട് പിഎച്ച് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അപേക്ഷ സര്‍പ്പിക്കേണ്ട അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരുടെ കാര്യാലയവും ഫോണ്‍ നമ്പരും: ഡിസ്ട്രിബ്യൂഷന്‍ സബ് ഡിവിഷന്‍ നമ്പര്‍, വെസ്റ്റ്ഹില്‍ – 0495 2382117, ഡിസ്ട്രിബ്യൂഷന്‍ സബ് ഡിവിഷന്‍ നമ്പര്‍, സരോവരം – 0495 2376008, ആര്‍.ഡബ്ല്യൂ.എസ്. സബ് ഡിവിഷന്‍, മലാപറമ്പ – 0495 2370634, ഹെഡ് വര്‍ക്ക്‌സ് സബ് ഡിവിഷന്‍, മലാപറമ്പ – 0495 2537606.
ഗതാഗത നിയന്ത്രണം
ദേശീയപാത 66 ല്‍ കോഴിക്കോട് പാവങ്ങാട് ഭാഗത്തുള്ള കള്‍വര്‍ട്ട് പുതുക്കിപ്പണിയല്‍ പ്രവൃത്തി നാളെ (ഫെബ്രുവരി 28) തുടങ്ങുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ കൊയിലാണ്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പൂളാടിക്കുന്ന്, മലാപ്പറമ്പ് – എരഞ്ഞിപ്പാലം ഭാഗത്തുകൂടി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണംപുനൂര്‍ – മഠത്തുംപൊയില്‍ – എം.എം. പറമ്പ് റോഡില്‍ റീ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 27) മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹനങ്ങള്‍ പൂനൂര്‍ – ഞാറപ്പൊയില്‍ – ഇമ്മിണിക്കുന്ന് – എം.എം.പറമ്പ് റോഡ് വഴി തിരിഞ്ഞ് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ടെണ്ടര്‍, റീ ടെണ്ടര്‍ ക്ഷണിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ 2019-20 സാമ്പത്തിക വര്‍ഷം അത്തോളി ഗ്രാമ പഞ്ചായത്തിന് അനുമതി ലഭിച്ച എം.എല്‍.എ.എസ്.ഡി.എഫ് പ്രവൃത്തികള്‍ നടപ്പാക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടര്‍/ റീടെണ്ടര്‍ ക്ഷണിച്ചു. ഓരോ ലക്ഷം രൂപ വീതമുള്ള മൂന്ന് ടെണ്ടറുകളും അഞ്ച് റീടെണ്ടറുകളുമാണുള്ളത്. അവസാന തീയതി മാര്‍ച്ച് മൂന്ന്. ഫോണ്‍ : 0496 2620305.
അവധിക്കാല ഫോസ്റ്റര്‍ കെയര്‍- അപേക്ഷ ക്ഷണിച്ചു
ഗവ.ചില്‍ഡ്രന്‍സ് ഹോമുകളില്‍ താമസിക്കുന്ന കുട്ടികളെ അവധികാല ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം കുടുംബത്തോടൊപ്പം താമസിപ്പിക്കുന്നതിന് താല്‍പര്യമുള്ള രക്ഷിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവധിക്കാലമാവുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന ഏകാന്തതയ്ക്ക് ആശ്വാസം പകരാനും കുടുംബത്തില്‍ നിന്നും ചുറ്റുപാടില്‍ നിന്നും സമൂഹത്തില്‍ നിന്നും കുട്ടി ആര്‍ജ്ജിക്കേണ്ട അര്‍ത്ഥവത്തായ മനുഷ്യവിനിമയങ്ങള്‍ സാധ്യമാക്കുന്നതിനും അവധിക്കാലം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിന് അവസരമൊരുക്കുന്നതിനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. തങ്ങളുടെ കുടുംബത്തോടൊപ്പം കുട്ടികളെ താമസിപ്പിക്കാന്‍ സന്നദ്ധതയുള്ള കോഴിക്കോട് ജില്ലയില്‍ സ്ഥിരതാമസക്കാരായ ഏതൊരു കുടുംബത്തിനും മാര്‍ച്ച് 15 നകം പൂര്‍ണ്ണമായ ബയോഡാറ്റ സഹിതം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില, സിവില്‍സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ അപേക്ഷിക്കാം. ഫോണ്‍: 04952378920, 9995337208.
വെബ് ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോമില്‍ പരിശീലനംലിനക്‌സ്, അപ്പാച്ചി, മൈഎസ്‌ക്യുഎല്‍, പിഎച്ച്പി എന്നിവ ഉള്‍പ്പെടുന്ന വെബ് ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോമില്‍ പരിശീലനം നല്‍കുന്നതിന് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. ബിഇ/ബിടെക്/ബിസിഎ/എംസിഎ/ഡിഗ്രി യോഗ്യതയുളളവര്‍ക്കും ഫലം പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ക്ക് കെല്‍ട്രോണിന്റെ കോഴിക്കോട് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാം. ഫോണ്‍: 8089245760.
ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ
കോഴിക്കോട് മാളിക്കടവ് ഗവ.വനിത ഐ.ടി.ഐ യിലെ സെക്രട്ടേറിയല്‍ പ്രാക്ടീസ് ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് ഫെബ്രുവരി 29 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത – സെക്രട്ടേറിയല്‍ പ്രാക്ടീസ് ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമ. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ഐഡന്റിറ്റി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 0495-2373976.
ആരോഗ്യ പരിശോധനാ ക്യാംപ് 28 ന്ഇ.എസ്.ഐ കോര്‍പറേഷന്‍ ഇ.എസ്.ഐ. ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആരോഗ്യ പരിശോധനാ ക്യാംപ് ഫെബ്രുവരി 28 ന് രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെ വടകര ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ നടക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ഫോണ്‍ 0496 -2513200.
ഫയര്‍ ആന്‍ഡ് സേഫ്റ്റി പ്രൊഫഷണല്‍ ഡിപ്ലോമ-പ്രവേശനം ആരംഭിച്ചുഒരു വര്‍ഷം ദൈര്‍ഘ്യമുളള ഫയര്‍ ആന്‍ഡ് സേഫ്റ്റി പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സിലേക്ക് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526871584.
