Trending

ശ്രദ്ധേയമായി രാസലഹരിക്കെതിരായ മെഗാ ഗാന വിരുന്ന്

കുന്ദമംഗലം: കുന്ദമംഗലം ഹയർ സെക്കണ്ടറി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കിയ മെഗാ മ്യൂസിക്കൽ സിംഫണി വേറിട്ട അനുഭവമായി. റിപ്പബ്ളിക് ദിനത്തിൽ സ്ക്കൂൾ അങ്കണത്തിൽ മുന്നൂറോളം വിദ്യാർത്ഥികൾ ഒരേ വസ്ത്രത്തിൽ അണിനിരന്നാണ് രാസലഹരിക്കെതിരെ ഗാന വിരുന്ന് സംഘടിപ്പിച്ചത്. യുവഗായിക കീർത്തന ശബരീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. ഷംജിത്ത് സ്വരം മ്യൂസിക്സിന്റെ ഉദ്ഘാടനം നടത്തി. കുന്ദമംഗലം പോലീസ് സർക്കിൾ ഇൻസ്പെക്ടർ കിരൺ മുഖ്യാതിഥിയായി. കോഡിനേറ്റർ എം.പി. അനൂപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ശബരി ശബരീഷ്, ജനറൽ കൺവീനർ എം.കെ. മനോജ് കുമാർ, രവീന്ദ്രൻ കുന്ദമംഗലം, കെ.വിജയൻ മാസ്റ്റർ,പി. കോയ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. നടൻ വിജയൻ കാരന്തൂരിനെയും ബാബു ചുനക്കരയെയും ചടങ്ങിൽ ആദരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!