News Technology

ഇൻസ്റ്റ​ഗ്രാമിന് സബ്സ്ക്രിപ്ഷൻ വരുന്നു

ടിക്ക് ടോക്കിന് പൂട്ട് വീണതോടെയാണ് ഫോട്ടോ ഷെയറിം​ഗ് ആപ്ലിക്കേഷൻ മാത്രമായിരുന്ന ഇൻസ്റ്റ​ഗ്രാമിന് ഇന്ത്യയിൽ കൂടുതൽ പ്രചാരം ലഭിക്കുന്നത്. ടിക്ക് ടോക്ക് ഇല്ലാതായതോടെ ഇൻസ്റ്റ​ഗ്രാം റീൽസിലേക്ക് ലോകം ഒതുങ്ങി . ബ്രാൻഡ് പ്രമോഷൻ, വാർത്തകൾ, ഇൻഫ്ളുവൻസേഴ്സ്, വിഡിയോകൾ റിവ്യൂ തുടങ്ങി ഒരുവിധപ്പെട്ട വിഷയങ്ങളെല്ലാം റീൽസിലൂടെ ജനങ്ങൾ കണ്ട് തുടങ്ങി. പക്ഷെ ഇനി ഇത്തരത്തിലുള്ള എല്ലാ വിഡയോയും എല്ലാവർക്കും കാണാൻ സാധിക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം. . ചില എക്സ്ക്ലൂസിവ് കണ്ടെന്റുകൾ, വിഡിയോകൾ, സ്റ്റോറികൾ എന്നിവ ഇനി മുതൽ സബ്സ്ക്രിപ്ഷനെടുത്ത ഉപഭോക്താക്കൾക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളു. പുറത്ത് വരുന്ന റിപ്പോർട്ടനുസരിച്ച് പണം നൽകി സ്വന്തമാക്കുന്ന ഈ സബ്സ്ക്രിപ്ഷൻ ചില ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ലഭിച്ച് കഴിഞ്ഞു..

പണം നൽകി സബ്സ്ക്രിപ്ഷൻ വാങ്ങുന്ന ഉപഭോക്താക്കളുടെ പ്രൊഫൈലിൽ പർപ്പിൾ ബാഡ്ജ് കാണപ്പെടും. 85 രൂപ, 440 രൂപ, 890 രൂപ എന്നിങ്ങനെയാകും സബ്സ്ക്രിപ്ഷന്റെ നിരക്ക്.

സബ്സ്ക്രിപ്ഷൻ ഫീച്ചർ നിലവിൽ വരുന്നതോടെ കണ്ടന്റ് ക്രിയേറ്റേഴ്സിന് പണം സമ്പാദിക്കാൻ കൂടതൽ എളുപ്പമാകുമെന്നാണ് ഇൻസ്റ്റ​ഗ്രാം അധികൃതർ പറയുന്നത്. ക്രിയേറ്റേഴ്സും, ഇൻഫ്ളുവന്ഡസേഴ്സും പോസ്റ്റ് ചെയ്യുന്ന വിഡിയോ, സ്റ്റോറികൾ, ലൈവ് എന്നിവയ്ക്ക് പ്രത്യേകം പണം ലഭിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Technology

അൾട്രാ നൈറ്റ് മോഡുമായി ഒപ്പോ റെനോ 10എക്സ് സൂം

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി. ഒപ്പോ റെനോ 10 എക്സ് സൂം, ഒപ്പോ റെനോ എന്നീ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത്. റെനോയ്ക്ക്
error: Protected Content !!