Trending

സി.പി ഐ എം കുന്ദമംഗലം എരിയാ കമ്മിറ്റി പുതിയ ഓഫീസ് കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

കുന്നമംഗലം: സി പി ഐ എം കുന്നമംഗലം ഏരിയാ കമ്മിറ്റി ഓഫീസിന് പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന് ഉത്സവാന്തരീക്ഷത്തിൽ ശിലാസ്ഥാപനം നടത്തി .കുന്നമംഗലം പുതിയ ബസ് സ്റ്റാൻ്റിന് സമീപം ദേശീയ പാതയിൽ നിന്ന് 50 മീറ്റർ അകലത്തിലാണ് വിപുലമായ സൗകര്യത്തോടെ പുതിയ ഓഫീസ് കെട്ടിടമുയരുന്നത്. ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം പി നിർവ്വഹിച്ചു . ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം മാമ്പറ്റ ശ്രീധരൻ, പി ടി എ റഹീം എം എൽ എ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ഇ വിനോദ് കുമാർ സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം വി സുന്ദരൻ നന്ദിയും പറഞ്ഞു.
( പടം – സി പി ഐ എം കുന്നമംഗലം ഏരിയാ കമ്മിറ്റി ഓഫീസിന് വേണ്ടി നിർമിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം പി നിർവ്വഹിക്കുന്നു )

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!