Trending

കുന്നമംഗലം പോലീസ് സ്റ്റേഷൻ കെട്ടിടം ഫെബ്രുവരി 5ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കുന്നമംഗലം പോലീസ് സ്റ്റേഷൻ കെട്ടിടം ഫെബ്രുവരി 5ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കുന്നമംഗലം മാതൃകാ പോലീസ് സ്റ്റേഷന് വേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടന കർമ്മം ഫെബ്രുവരി 5ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പരിപാടിയുടെ സ്വാഗതസംഘം രൂപീകരിക്കുന്നതിനു വേണ്ടി കുന്നമംഗലം പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് 1.49 കോടി രൂപ ചെലവിലാണ് മാതൃകാ പോലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ടൗണിനോട് ചേർന്ന് ആഭ്യന്തര വകുപ്പിൻ്റെ കൈവശത്തിലുള്ള ഒന്നര ഏക്കർ സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിലേക്ക് സൗകര്യപ്രദമായ റോഡ് നിർമ്മിക്കുന്നതിന് 95 ലക്ഷം രൂപയും കുന്നമംഗലം ടൗൺ സർവയലൻസ് സിസ്റ്റത്തിന് 64 ലക്ഷം രൂപയും എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.

കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡി.സി.പി കെ.പി അബ്ദുൽ റസാഖ്, നോർത്ത് അസി. കമ്മീഷണർ കെ അഷ്റഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ചന്ദ്രൻ തിരുവലത്ത്, ബാർ അസോസിയേഷൻ പ്രസിഡണ്ട് എം മുസ്തഫ, പോലീസ് അസോസിയേഷൻ നേതാക്കളായ രാജേഷ് പാറക്കോട്ട്, വി ഷാജു, ജി.എസ് ശ്രീജീഷ്, പി.ടി മുരളീധരൻ, ഇ രജീഷ്, കെ ശശികുമാർ, പ്രസ് ക്ലബ് പ്രതിനിധി ബഷീർ പുതുക്കുടി, കെ.കെ ജൗഹർ, കെ.പി ഫൈസൽ, എൻ ബഷീർ, പി.എം മഹേന്ദ്രൻ, കെ.സി രാമചന്ദ്രൻ, പി.വി ശ്രീജിത്ത് സംസാരിച്ചു.

കുന്നമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജയൻ ഡൊമിനിക് സ്വാഗതവും വാർഡ് മെമ്പർ പി കൗലത്ത് നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!