വെള്ളനൂർ ഒരുമ സ്വാശ്രയ സംഘത്തിൻ്റെ 21-ാം വാർഷികാഘോഷം ശ്രീനിവാസൻ ചെറുകുളത്തൂർ ഉദ്ഘാടനം ചെയ്തു.എൻ രാജേന്ദ്രൻ അധ്യക്ഷനായി. മുതിർന്ന അംഗങ്ങളായ പാർവതി അമ്മ , കമലാക്ഷി അമ്മ എന്നിവരെ ആദരിച്ചു .വാർഡ് മെമ്പർ പ്രീതി പാലത്തിൽ ,ടി എം സുബ്രഹ്മണ്യൻ ,പി സുരേന്ദ്രൻ ,കെ ശിവദാസൻ , പി കെ സരസ , പി വി രഘുദാസ് ,പി ബാബു , പി ബി സുധീഷ് കുമാർ എന്നിവർ സംസാരിച്ചു . പി ശിവദാസൻ സ്വാഗതവും ബിനുകുമാർ നന്ദിയും പറഞ്ഞു.ക്രിസ്മസ് കരോൾ ഉൾപ്പെടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.