Local News

ധാർമിക മൂല്യങ്ങളുള്ള ശാസ്ത്രജ്ഞർ പുതിയ കാലത്ത് വളർന്നു വരണം; ഡോ:പി കെ സുമോദൻ

കോഴിക്കോട്: പുതിയ കാലത്ത് ധാർമിക മൂല്യമുളള ശാസ്ത്രജ്ഞർ ഉയർന്നു വരേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഡോ.പി കെ സുമോദൻ പറഞ്ഞു.
‘ശാസ്ത്ര സാങ്കേതിക രംഗത്തെ ആധുനിക പുരോഗതികൾ’ എന്ന പ്രമേയത്തിൽ ജാമിഅ മദീനത്തുന്നൂർ സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെൻ്റിന് കീഴിൽ മദീനത്തുന്നൂർ സയൻസ് ഓർബിറ്റ് സംഘടിപ്പിച്ച സയൻസ് അക്കാദമിക്ക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രം ആത്യന്തികമായി മനുഷ്യ നന്മക്കാണെന്നും പ്രയോഗിക്കുന്നവർക്കനുസരിച്ച് അതിന് മാറ്റം വരാമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രം കണ്ടുപിടിത്തങ്ങൾ മാത്രമല്ലെന്നും ശാസ്ത്ര അവബോധം ഉണ്ടാക്കിയെടുക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്ര അവബോധം വളർത്തുന്നതിൽ ജവഹർലാൽ നെഹ്റുവിൻ്റെ ശ്രമങ്ങൾ സത്യുത്യർഹമാണെന്നും സയൻ്റിഫിക്ക് ടെമ്പർ പ്രതിബാധിക്കുന്ന ഭരണഘടനയാണ് എന്നത് ഇന്ത്യൻ ഭരണഘടനയുടെ വലിയൊരു പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.

ജാമിഅ മദീനത്തുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി അക്കാദമിക് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.
കുല്ലിയത്തു മദീനത്തുന്നൂർ ബൈത്തുൽ ഇസ്ല പ്രിൻസിപ്പൾ മുജ്തബ നൂറാനി അധ്യക്ഷത വഹിച്ചു.
കൊല്ലം ടി കെ എം എഞ്ചിനിയറിംഗ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.നൗഫൽ സഖാഫി അൽ അസ്ഹരി ചെയറായിരുന്നു.ശാസ്ത്ര സാങ്കേതിക രംഗത്ത് സംഭവിക്കുന്ന പുതിയ പുരോഗതികളെകുറിച്ച് രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നായി ഇരുപതോളം ഗവേഷക വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!