Trending

ഭൂപതി എന്‍. അബൂബക്കര്‍ ഹാജി-കുഞ്ഞീബി കുടുംബ സംഗമം നടന്നു

ഗ്രഹണത്തെ കൃത്യമായി നിര്‍ണ്ണയിക്കാന്‍ മനുഷ്യന് സാധിച്ചത് വലിയ കാര്യമായി കൊട്ടിയാഘോഷിക്കപ്പെടുമ്പോള്‍ കോടിക്കണക്കിന് വര്‍ഷങ്ങളായി ഈ പ്രപഞ്ച സംവിധാനത്തെ അനുവിട വ്യത്യാസമില്ലാതെ പരിപാലിക്കുന്ന പ്രപഞ്ചനാഥനെ തിരിച്ചറിയാന്‍ നാം മറന്ന് പോവുന്നു എന്ന് ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ സെക്രറട്ടറി എം.സി.സുബ്ഹാന്‍ബാബു പറഞ്ഞു. ഭൂപതി എന്‍ അബൂബക്കര്‍ ഹാജി കുഞ്ഞീബി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. റൊയാട് ഫാം ഹൗസിലാണ് കുടുംബസംഗമം നടന്നത്.

ചെയര്‍മാന്‍ എന്‍.സദക്കത്തുള്ള അദ്ധ്യക്ഷത വഹിച്ചു.കുന്ദമംഗലം എംഎല്‍ എ പി ടി എ റഹിം, മുന്‍ എം എല്‍ യു സി രാമന്‍, ഗാനരചയിതാവ് സലാം കരുവംമ്പൊയില്‍, എന്‍.പി മുഹമ്മദ്, കെ.വി ജമാലുദ്ദീന്‍, ആമിന ചാത്തമംഗലം, എന്‍. ഫസലൂറഹ്മാന്‍, അഷറഫ് എന്‍.പി, ഫാത്തിമ അബൂബക്കര്‍, എം.പി ഷൈജല്‍, കോഡിനേറ്റര്‍മാരായ എം.കെ.മുഹ്സിന്‍, ഡോക്ടര്‍എം.പി ഷമ്മാന്‍,ഡോക്ടര്‍ നസീഫ്, ജിന്‍സി ഫാത്തിമ വിവിധ സെഷനുകളില്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എം.സി ബ്ഗത്തുള്ള സ്വാഗതവും, ട്രഷറര്‍ എം.കെ അമീന്‍ നന്ദിയും പറഞ്ഞു ഹനാൻ ഷാനവാസ് ഖിറാഅത്ത് നടത്തി.. മാധ്യമ മേഘലയിലും മറ്റ് വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തികള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്ന വരുടെയും കലാ,കായിക, ക്വീസ് മത്സരങ്ങള്‍ നടന്നു. വിദ്യാഭ്യാസ മേഖലയില്‍ പ്രാവീണ്യം നേടിയവരെയും, മുതിര്‍ന്നവരെയും ആദരിക്കലും ചടങ്ങില്‍ നടന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!