സംസ്ഥാനത്ത് ഒരാഴ്ച്ചയ്ക്കിടെ ഡീസലിന് 1.11 രൂപയുടെ വര്‍ധനവ്. പെട്രോളിന് വ്യാഴാഴ്ച ആറു പൈസയും കൂടിയിട്ടുണ്ട്. ഒരാഴ്ചക്കിടെ പെട്രോളിന് ആദ്യമായാണ് വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
ഇന്ന് കൊച്ചിയില്‍ 70.67 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന് വിലയുള്ളത്. പെട്രോളിന് 76.55 രൂപയാണ് ഇന്നത്തെ വില. കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് മേഖലകളില്‍ പത്ത് പൈസ വര്‍ദ്ധിക്കും.
ബുധനാഴ്ച ഒഴികെ ഒരാഴ്ചക്കിടെ എല്ലാദിവസവും ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. 11 മുതല്ഡ 21 പൈസ വരെയാണ് വര്‍ദ്ധിച്ചുകൊണ്ടിരുന്നത്. ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചുതാണ് ഡീസല്‍ വിലയില്‍ വര്‍ദ്ധനവുണ്ടാകാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.