kerala

റവന്യൂ ജില്ലാ കലോൽത്സവത്തിന് തിരിതെളിഞ്ഞു; കലോത്സവം നാടിനെ ഒന്നിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

കേരളത്തിൻ്റെ സാംസ്കാരിക മേഖലയ്ക്ക് തിളക്കമേകുന്നതാണ് സ്കൂൾ കലോൽസവമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 35ാമത് ഇടുക്കി ജില്ലാ സ്കൂൾ കലോത്സവം കഞ്ഞിക്കുഴി എസ് എൻ എച്ച്. എസ് എസ് സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാലഹരണപെട്ട നാടൻ കലാരൂപങ്ങളെ നാടിന് പരിചയപ്പെടുത്തുന്നു എന്നതാണ് സ്കൂൾ കലോൽസവത്തിൻ്റെ പ്രത്യേകത. നാടും നാട്ടാരും ഒന്ന് ചേരുന്ന കാഴ്ച. കലാകാരന്മാരെ ഒരുമിച്ച് ചേർക്കാൻ കഴിയുന്ന ഇടമാണിത് . മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് ജോസഫ് വയലിൽ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഭവ്യ കണ്ണൻ, കഞ്ഞിക്കുഴി എസ് എൻ എച്ച് എച്ച്എ എസ് മാനേജർ ബിജു മാധവൻ. ഹരിതചട്ട സമിതി അധ്യക്ഷ ടിൻസി തോമസ്സ്, ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എസ് ഷാജി, സ്വീകരണ സമിതി കൺവീനർ ഷൈൻ ജോസ് ത്രിതല പഞ്ചായ അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

kerala Kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!