ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് എത്തിച്ച ആന ഇടഞ്ഞ് പാപ്പാന് പരിക്ക്.കഴിഞ്ഞ പത്താം തീയതിയാണ് സംഭവം. വിവാഹ സംഘത്തിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ദാമോദർദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്.ചടങ്ങുകൾക്ക് ശേഷം മടങ്ങുമ്പോൾ കൊമ്പൻ ഇടയുകയായിരുന്നു. പാപ്പാൻ രാധാകൃഷ്ണൻ അത്ഭുതകരമായാണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.ആന ക്ഷേത്രത്തിൽനിന്നു പുറത്തിറങ്ങുന്ന സമയത്ത് അതിനു സമീപത്തുകൂടി വധുവും വരനും നടന്നുവരുന്നത് പകർത്തുകയായിരുന്ന ഫൊട്ടോഗ്രഫർമാരുടെ ക്യാമറയിലാണ് ആക്രമണദൃശ്യം പതിഞ്ഞത്. കല്യാണ ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ആനയുടെ ആക്രമണവും പാപ്പാന്റെ അദ്ഭുതകരമായ രക്ഷപ്പെടലും വാർത്തയായത്.