സ്പൈഡർമാർ സിനിമാ ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ സിനിമയായ ‘സ്പൈഡർമാൻ നോ വേ ഹോം ഡിസംബർ 17 ന് റിലീസാകാനിരിക്കെ ചിത്രത്തിൽ താനില്ലെന്നാവർത്തിച്ച് നടൻ ആൻഡ്രൂ ഗാർഫീൽഡ്.
‘
പുതിയ സിനിമകളിലെ സ്പൈഡർമാൻ ടോം ഹോളണ്ടിനൊപ്പം ആദ്യ സ്പൈഡർമാൻ സിനിമകളിൽ അഭിനയിച്ച ടോബി മഗ്വയറും അമേസിംഗ് സ്പൈഡർമാൻ സിനിമകളിലെ താരം ആൻഡ്രൂ ഗാർഫീൽഡും ഉണ്ടാവുമെന്ന് അഭ്യൂഹങ്ങളുയന്നിരുന്നു എന്നാൽ, താൻ പുതിയ സിനിമയിലുണ്ടാവില്ലെന്ന് ഗാർഫീൽഡ് അറിയിച്ചു. സിനിമ ഇറങ്ങുമ്പോൾ ഇത് കൃത്യമായി മനസ്സിലാവുമെന്നും ഗാർഫീൽഡ് പറഞ്ഞു. .
‘സ്പൈഡർമാൻ നോ വേ ഹോമി’ൻ്റെ ട്രെയിലറിൽ സ്പൈഡർമാൻ യൂണിവേഴ്സിലെ വില്ലന്മാരെല്ലാം തിരികെ വരുന്നുണ്ട് . ഗ്രീൻ ഗോബ്ലിൻ, ഒട്ടോ ഒക്റ്റേവിയസ്, സാൻഡ്‌മാൻ, ഇലക്ട്രോ, ദി ലിസാർഡ് എന്നിവരൊക്കെ ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് മൂന്ന് സ്പൈഡർമാനും ഈ സിനിമയിൽ ഒന്നിക്കുമെന്ന് റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത്.