1983 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയംആസ്പദമാക്കിക്കൊണ്ടുള്ള ചിത്രമാണ് 83 . രണ്‍വീര്‍ സിംഗ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിന്‍റെ റോളിലെത്തുന്ന ചിത്രം ക്രിസ്‍മസ് റിലീസായി ഡിസംബർ 24ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. പൃഥിരാജ് ടീസർ പങ്ക് വെച്ചിട്ടുണ്ട്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ഇറങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ കബീര്‍ ഖാനാണ് . ദീപിക പദുകോണ്‍ ആണ് നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരും അഭിനയിക്കുന്നു.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ രൺവീറിന്റെ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു.കപില്‍ദേവിന്റെ സിഗ്നേച്ചര്‍ ഷോട്ടായ നടരാജ് ഷോട്ടിലായിരുന്നു രണ്‍വീര്‍ ഇതിലെത്തിയത്. 83 ലോകകപ്പിലുള്‍പ്പെടെ കപില്‍ കളിച്ചിട്ടുള്ള പ്രത്യേകതരം പുള്‍ ഷോട്ടാണ് ‘നടരാജ് ഷോട്ടെ’ന്ന് അറിയപ്പെട്ടത്. പലപ്പോഴും കപില്‍ സ്റ്റേഡിയത്തിന് മുകളിലൂടെ പന്ത് പായിച്ചിട്ടുള്ള ഷോട്ടാണ് ഇത്.