National News

അന്തർദേശിയ വിമാന സർവീസുകൾ പുനനരാരംഭിക്കുന്നത് ഡിസംബർ 31 വരെ നീട്ടി

Domestic flight service to resume! Civil Aviation Minister makes big  announcement; check date - The Financial Express

ഇന്ത്യയിൽ അന്തർദേശിയ വിമാന സർവീസുകൾ പുനനരാരംഭിക്കുന്നത് ഡിസംബർ 31 വരെ നീട്ടിയെന്ന് ഡിജിസിഎ അറിയിച്ചു . എന്നാൽ അന്താരാഷ്ട്ര കാർ​ഗോ സർവീസുകൾക്കും ഡിജിസിഎ അനുമതി നൽകിയ വിമാന സർവീസുകൾക്കും വിലക്ക് ബാധകമാകില്ല.

നേരത്തെ നംവബർ 30 വരെയായിരുന്നും അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക്. ഈ തിയതിയാണ് നിലവിൽ ഡിസംബർ 31 ലേക്ക് നീട്ടിയിരിക്കുന്നത്.

നിലവിൽ അന്താരാഷ്ട്ര വിമാനയാത്ര നടത്തുന്നവർക്ക് എയർ ബബിൾ സംവിധാനമനുസരിച്ചേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. രണ്ട് രാജ്യങ്ങൾ തമ്മിൽ പ്രത്യേക വിമാന സർവീസുകൾ നടത്താൻ‌ ഉടമ്പടിയിൽ ഏർപ്പെട്ടിരിക്കുന്ന സംവിധാനമാണ് എയർ ബബിൾ. നിലവിൽ 22 രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറിൽ എത്തിയിട്ടുണ്ട്.അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ്, ഭൂട്ടാൻ, ബഹ്റൈൻ, കാനജ, ഫ്ളോറിഡ, എത്യോപിയ, ഫ്രാൻസ്, ജർമനി, ഇറാൻ, ജപ്പാൻ, കെനിയ, മാലിദ്വീപ്, നെതർലൻഡ്, നൈജീരിയ, ഒമാൻ, ഖത്തർ, താൻസാനിയ, യുഎഇ, യുകെ, ഉക്രൈൻ, അമേരിക്ക എന്നിവയാണ് ഇന്ത്യയുമായി എയർ ബബിൾ നടത്തുന്ന രാജ്യങ്ങൾ.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!