National News

ദില്ലി ചലോ മുദ്രാവാക്യവുമായി കർഷകർ; അതിർത്തി മണ്ണിട്ട് അടക്കാൻ ദില്ലി പൊലീസ്

Delhi Chalo' Protest: Thousands of farmers gather along Punjab-Haryana  border, Delhi Police denies entry | Top Updates

കർഷകനിയമത്തിനെതിരായ കർഷകസംഘടനകളുടെ ദില്ലി ചലോ മാർച്ച് തടയാനൊരുങ്ങി ദില്ലി പൊലീസ്. അതിർത്തി മണ്ണിട്ട് അടച്ച് കർഷകരെ ഫരീദാബാദ് അടക്കം അഞ്ച് ദേശീയപാതകളിലുമായി തടയാനാണ് തീരുമാനം. ഇതിനായി കനത്ത സുരക്ഷയാണ് ദില്ലി, യുപി, ഹരിയാന അതിർത്തികളിലായി നിയോഗിച്ചിരിക്കുന്നത്. ബിഎസ്എഫ് ഉദ്യോഗസ്ഥരെ അടക്കം അതിർത്തിപ്രദേശങ്ങളിൽ എത്തിയിട്ടുണ്ട് .പ്രദേശത്തേക്ക് വലിയ ലോറികളിലായി ലോഡ് കണക്കിന് മണ്ണും കോൺക്രീറ്റ് പാളികളും എത്തിച്ചിട്ടുണ്ട്. കർഷകർ ട്രാക്റ്ററുകളിലോ കാൽനടയായോ അതിർത്തി കടക്കാൻ ശ്രമിച്ചാൽ അതിർത്തി മണ്ണിട്ടടച്ച് റോഡുകൾ പൂർണമായും അടയ്ക്കാനാണ് തീരുമാനം. ആദ്യം മണ്ണ് തള്ളി പിന്നാലെ കോൺക്രീറ്റ് പാളികളും വച്ച് റോഡുകൾ പൂർണമായും അടയ്ക്കും. ഇത് വഴിയുള്ള ഗതാഗതം പൂർണമായി നിർത്തിവയ്ക്കുമെന്നും ഉറപ്പായി. പ്രദേശത്തേക്കുള്ള എല്ലാ മെട്രോ സർവീസുകളും ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയിട്ടുണ്ട്. പഞ്ചാബ്, കർണാടക, ഹരിയാന, രാജസ്ഥാൻ, കേരളം, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി നൂറുകണക്കിന് കർഷകരാണ് പ്രതിഷേധവുമായി ദില്ലി അതിർത്തിയിലെത്തിയിരിക്കുന്നത്. അഞ്ച് ഹൈവേകളിലൂടെയായി ഹരിയാന അതിർത്തിയിലൂടെ ദില്ലിയിലേക്ക് പ്രവേശിച്ച് വൻറാലി നടത്താനാണ് കർഷകസംഘടനകളുടെ തീരുമാനം. 200 കർഷകയൂണിയനുകൾ സംയുക്തമായാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർണാലിൽ വച്ച് ഇന്നലെ ദില്ലി ചലോ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. എന്നിട്ടും കർഷകർ പിൻമാറാൻ തയ്യാറായിരുന്നില്ല. പഞ്ചാബ് – ഹരിയാന അതിർത്തിയിൽ വലിയ ബാരിക്കേഡുകൾ വച്ച് മാർച്ച് തടഞ്ഞത് വലിയ സംഘർഷത്തിനാണ് വഴിവച്ചത്. ബാരിക്കേഡുകൾ ട്രാക്ടർ വച്ച് മാറ്റാൻ കർഷകർ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഹരിയാന, യുപി, ദില്ലി അതിർത്തി പ്രദേശങ്ങളിൽ സിആർപിഎഫിനെ അടക്കം നിയോഗിച്ചിട്ടുണ്ട്. അതേസമയം, ഹരിയാനയിലെ അംബാലയിൽ വൻതോതിൽ കർഷകർ പ്രതിഷേധത്തിന്‍റെ ഭാഗമായി കൂട്ടംകൂടുകയാണ്. കാറുകളിലും ബൈക്കുകളിലും ട്രാക്റ്ററുകളിലുമായി നിരവധിപ്പേർ എത്തിയിട്ടുണ്ട്. ദേശീയപാത 44-ൽ റോഡ് ഉപരോധത്തിന്‍റെ ഭാഗമായി ദില്ലി ഹരിയാന അതിർത്തി പ്രദേശം വരെ ;വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!