Trending

ഭരണഘടനാ സന്ദേശം വിദ്യാർത്ഥികളിലേക്ക്; ‘നൈതികം’ ഉദ്ഘാടനം ചെയ്തു

പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഭരണഘടനയുടെ 70-ാം വാർഷികാഘോഷ പരിപാടി ‘നൈതിക’ ത്തിന് തുടക്കമായി. ഭരണഘടനാ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.ഇ.ആർ.ടി. ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു നിർവഹിച്ചു.

രാജ്യം പ്രവർത്തിക്കാൻ അടിസ്ഥാനപരമായ നിയമസംഹിതയാണ് ഭരണഘടനയെന്നും വിദ്യാർത്ഥികളിൽ ഭരണഘടനയുടെ പൂർണ്ണ അവോബാധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്തസോടെ ജീവിക്കാനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം കുട്ടികളിലേക്കെത്തിക്കുക, ഭരണഘടന മൂല്യങ്ങളുടെ സംരക്ഷണം എന്നിവയാണ് നൈതികം പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഡയറക്ടർ വ്യകതമാക്കി. ഭരണഘടന മുല്യങ്ങളും സന്ദേശങ്ങളും ഉൾപ്പെടുത്തി എസ്.സി.ഇ.ആർ.ടി യുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ കാർട്ടൂൺ കാർഡുകളും ചിത്ര പോസ്റ്ററുകളും ആസൂത്രണ ബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ പ്രകാശനം ചെയ്തു. പോസ്റ്ററുകൾ വിദ്യാർത്ഥികൾ ഏറ്റുവാങ്ങി.

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ, കടമകൾ, മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പഠനകാലത്ത് തന്നെ കുട്ടികൾക്ക് ധാരണയുണ്ടാക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ക്ലാസ് സഭകൾ, മാതൃകാ സ്‌കൂൾ ഭരണഘടനാ നിർമാണം, ചർച്ചകൾ, സംവാദങ്ങൾ എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ: ജെ. പ്രസാദ് അധ്യക്ഷത വഹിച്ചു. സർവ ശിക്ഷാ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ: എ.പി. കുട്ടികൃഷ്ണൻ, കരിക്കുലം ഹെഡ് രവീന്ദ്രൻ നായർ, അഞ്ജന വി. ആർ ചന്ദ്രൻ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!