കേരള നിയമസഭയുടെ മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതി നവംബർ 27ന് രാവിലെ 11ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. യോഗത്തിൽ ശബരിമല ദർശനത്തിനെത്തുന്ന മുതിർന്ന പൗരൻമാർക്ക് ഏർപ്പെടുത്തിയ സൗകര്യങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
യോഗത്തിന് ശേഷം 2011-14 സമിതിയുടെ രണ്ടാമത് റിപ്പോർട്ടിലെയും 2016-19 ലെ ഒന്നാമത് റിപ്പോർട്ടിലെയും ഈ വിഷയവുമായി ബന്ധപ്പെട്ട ശിപാർശകൾ നടപ്പിലാക്കുന്നതിലെ പ്രവർത്തന പുരോഗതി സമിതി നേരിൽ വിലയിരുത്തും.