ഭരണകൂട ഭീകരതക്കെതിരെ പോരാടാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി കുന്ദമംഗലത്ത് സംഘടിപ്പിച്ച യൂത്ത് ലീഗ്, എംഎസ്എഫ് സ്പെഷ്യൽ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫിറോസ് .
നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കെ.മൂസ മൗലവി അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ജില്ല യൂത്ത് ലീഗ് ട്രഷറർ കെ.എം.എ റഷീദ്,സെക്രട്ടറി ഒ.എം നൗഷാദ്, മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ എ.കെ മുഹമ്മദലി, ടി.പി മുഹമ്മദ്,അഹമ്മദ് കുട്ടി അരയൻങ്കോട്, എ.കെ ഷൗക്കത്തലി, പി.അസീസ്,ഷാക്കിർ പാറയിൽ,ഐ.സൽമാൻ,സി.കെ കുഞ്ഞിമരക്കാർ, എം.പി സലീം, അൻസാർ പെരുവയൽ,സി.വി ജുനൈദ്,പി.എം ശിഹാദ് സംസാരിച്ചു. ചടങ്ങിന് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി ഹംസ മാസ്റ്റർ സ്വാഗതവും ട്രഷറർ ഒ.ഹുസൈൻ നന്ദിയും പറഞ്ഞു.
ഭരണകൂട ഭീകരതക്കെതിരെ പോരാടാൻ യുവത്വം തയ്യാറാവണം; പി.കെ ഫിറോസ്

