തെളിവില്ലാതെ ഭർത്താവിനെ മദ്യപനെന്നും സ്ത്രീലമ്പടൻ എന്നും അധിക്ഷേപിക്കുകയും ചെയ്യുന്നത് ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി.ജസ്റ്റിസുമാരായ നിതിൻ ജംധർ, ശർമിള ദേശ്മുഖ് എന്നിവരുടെ ബെഞ്ച് ഒക്ടോബർ 12നാണ് വിധി പുറപ്പെടുവിച്ചത്. പുണെയിലെ ദമ്പതികളുടെ വിവാഹം റദ്ദാക്കിയ കുടുംബക്കോടതി വിധി ശരിവച്ചുള്ള വിധിപ്രസ്താവത്തിലാണു ബോംബെ ഹൈക്കോടതിയുടെ പരമാർശം.വിരമിച്ച സൈനികോദ്യോഗസ്ഥനായുമായുള്ള തന്റെ വിവാഹം റദ്ദാക്കിയെ പുണെയിലെ ഒരു കുടുംബ കോടതിയുടെ 2005 നവംബറിലെ ഉത്തരവിനെ ചോദ്യം ചെയ്ത് അമ്പതുകാരിയായ സ്ത്രീ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം. ഭർത്താവിനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ പ്രതിച്ഛായ സമൂഹത്തിനുമുന്നിൽ മോശമാക്കിയ സ്ത്രീ ചെയ്തത് ക്രൂരതയുടെ ഗണത്തിൽപ്പെടുമെന്ന് ബെഞ്ച് വിലയിരുത്തി. മേജർ റാങ്കിൽ സൈന്യത്തിൽനിന്ന് വിരമിച്ചയാളാണ് ഭർത്താവ്. ഇദ്ദേഹത്തിന് സമൂഹത്തിൽ നിലയും വിലയും ഉണ്ടായിരുന്നുവെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ മൂലം ഇവ തകർന്നുവെന്നും ബെഞ്ച് നിരീക്ഷിച്ചു.സ്ത്രീവിരുദ്ധനും മദ്യപനുമായ ഭര്‍ത്താവ് കാരണം തനിക്ക് ദാമ്പത്യാവകാശങ്ങള്‍ നഷ്ടപ്പെട്ടെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സ്വന്തം മൊഴിയല്ലാതെ ആരോപണത്തെ സാധൂകരിക്കുന്ന മറ്റ് തെളിവുകളൊന്നും യുവതി ഹാജരാക്കിയിട്ടില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി