
അടൂര്‍: നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് ഇടിച്ച് യുവദമ്പതികൾക്ക് ദാരുണ അന്ത്യം അടൂര്‍ നഗരത്തില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് യുവദമ്പതിമാര്‍ മരിച്ചു. നൂറനാട് ശാന്തിഭവനത്തില്‍ ശ്യാംകുമാര്‍(30) ഭാര്യ അടൂര്‍ പുത്തന്‍പീടികയില്‍ ശില്പ സത്യന്‍(27) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മാവേലിക്കര-അടൂര്‍-മങ്ങടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘മോണിങ് സ്റ്റാര്‍’ ബസ് അടൂര്‍ റവന്യൂ ടവര്‍ കഴിഞ്ഞ് നഗരത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് നിയന്ത്രണംവിട്ടത്. ഈ സമയം റോഡരികിലൂടെ നടന്നുവരികയായിരുന്ന ദമ്പതിമാര്‍ക്ക് നേരെ ബസ് പാഞ്ഞുകയറുകയായിരുന്നു. ഇരുവരെയും 15 മിനിറ്റിനുശേഷം ബസ് മറിച്ചിട്ട ശേഷമാണ് പുറത്തെടുത്തത്. തല്‍ക്ഷണം മരിച്ചിരുന്നു. സംഭവസമയത്ത് ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടമുണ്ടായ ഉടന്‍ ബസ് ഡ്രൈവറും കണ്ടക്ടര്‍ ഒഴികെയുള്ള മറ്റ് ജീവനക്കാരും ഓടിരക്ഷപ്പെട്ടു. .

