Trending

അറിയിപ്പുകൾ

ഗതാഗത നിയന്ത്രണം

ചാത്തമംഗലം -കുഴക്കോട് -വെള്ളന്നൂർ റോഡിൽ ഇഷ്ടിക ബസാർ മുതൽ വെള്ളന്നൂർ വരെയുള്ള ഭാഗങ്ങളിൽ നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ 27 മുതൽ പ്രവൃത്തി അവസാനിക്കുന്നതു വരെ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

റോഡ് പ്രവൃത്തി നടക്കുന്നതിനാൽ മുളിയങ്ങൽ കൈതക്കൊല്ലി റോഡിലൂടെയുള്ള വാഹന ഗതാഗതം സെപ്റ്റംബർ 29 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ പൂർണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പേരാമ്പ്ര നിന്നും കായണ്ണ-മൊട്ടന്തറ വഴി കൂരാച്ചുണ്ടിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ ചെറുകാട് കോളനിമുക്ക് വഴിയോ മൊട്ടന്തറ -ചന്ദനം വയൽ- വിരണപ്പുറം- ചെമ്പ്ര വഴിയോ പോകേണ്ടതാണ്.

ഗാന്ധിജയന്തി ക്വിസ് മത്സരം

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ‘ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും’ എന്ന വിഷയത്തില്‍ സംസ്ഥാനതലത്തില്‍
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. സംസ്ഥാനതല മത്സരാര്‍ത്ഥികളെ കണ്ടെത്തുന്നതിനായുള്ള ജില്ലാതല ക്വിസ് മത്സരം ഒക്ടാബര്‍ നാലിന് രാവിലെ 10 മണിക്ക് ജില്ലാ സൈനിക വെല്‍ഫയര്‍ ഓഫീസ് ഓഡിറ്റാറിയത്തില്‍ ( രാജേന്ദ്ര ഹോസ്പിറ്റലിനു സമീപം) നടക്കും. ഒരു സ്‌കൂളില്‍ നിന്നും രണ്ട് കുട്ടികളെ വീതം ഉള്‍പ്പെടുത്തി ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ pokzd@kkvib.org എന്ന ഇ – മെയില്‍ വിലാസത്തില്‍ ഒക്ടാബര്‍ മൂന്നിനു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. ക്വിസ് മത്സര ദിവസം സ്‌കൂള്‍ പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രവും വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റി കാര്‍ഡും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി മേല്പറഞ്ഞ ഇമെയില്‍ വിലാസത്തിലാ 04952366156, 9496133853. എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.

കരാര്‍ നിയമനം

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.ഇനി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ രണ്ടിന് xവൈകുന്നേരം അഞ്ച് മണിക്ക്
മുമ്പായി https://docs.google.com/forms/d/1n-FgV0M4enTtgjMGq5_aXxUfNoa_ihrlN0vbuVK25h0/edit എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം.

വളര്‍ത്തു നായ്ക്കള്‍ക്ക്
വാക്‌സിനേഷന്‍ ക്യാമ്പ്

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘മാസ് ഡോഗ് വാക്‌സിനേഷന്‍ ക്യാമ്പ് 2023-24’ ഈ മാസം നടത്തുന്നു. വളര്‍ത്തു നായ്ക്കള്‍ക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് ഉറപ്പുവരുത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. രണ്ട് മാസത്തിനു മുകളില്‍ പ്രായം ഉള്ളതും കുത്തിവെപ്പ് എടുത്തിട്ടില്ലാത്തതും അവസാന കുത്തിവെപ്പ് എടുത്ത് മൂന്ന് മാസം കഴിഞ്ഞിട്ടുള്ളതുമായ എല്ലാ നായ്ക്കള്‍ക്കും കുത്തിവെയ്പ്പ് എടുക്കുന്നതിനായി വെറ്റിനറി ഡിസ്പന്‍സറി/ ഹോസ്പിറ്റലുമായി ബന്ധപ്പെടണം.

ശാസ്ത്രപഥം ശില്പശാല സംഘടിപ്പിച്ചു

വിദ്യാര്‍ത്ഥികള്‍ക്ക് നൂതനാശയങ്ങള്‍ പങ്കുവെച്ചു കൂടുതല്‍ ഗവേഷണ മേഖലകളിലേക്ക് കടന്നുചെല്ലുന്നതിന് അവസരമൊരുക്കി സമഗ്ര ശിക്ഷാ കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ക്കായി വൈ.ഐ.പി. ശാസ്ത്രപഥം ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ജില്ലാതല ഉദ്ഘാടനം ജെ.ഡി.ടി. ഇസ്ലാം ഹൈസ്‌കൂളില്‍ എന്‍.ഐ.ടി. ഇന്‍സ്പയര്‍ ഫാക്കല്‍ട്ടി ഡോ. പി. മുഹമ്മദ് ഷാഫി നിര്‍വ്വഹിച്ചു. എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുള്‍ഹക്കീം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ്. യമുന, കെ-ഡിസ്‌ക് ജില്ലാ കോര്‍ഡിനേറ്റര്‍ അനുമരിയ, ജെ.ഡി.റ്റി എച്ച്.എസ്. ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ ഗഫൂര്‍, യു.ആര്‍.സി. നടക്കാവ് ട്രെയിനര്‍ ജാനിസ് ആന്റോ, അനുപമ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

ഇ ടെണ്ടര്‍ ക്ഷണിച്ചു

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നത് ഇ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയ്യതി ഒക്ടോബര്‍ മൂന്നിന് അഞ്ച് മണി. ഫോണ്‍ 0495 2590232.

റബ്ബര്‍ ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി, പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ഒക്ടോബര്‍ 10 മുതല്‍ 12 വരെ മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലനം നടത്തുന്നു. റബ്ബര്‍ പാല്‍, ഷീറ്റ് എന്നിവയില്‍ നിന്നും റബ്ബര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് വിദഗ്ദ പരിശീലനം നൽകും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഓഫീസില്‍ നേരിട്ടോ, adcfscmanjeri@gmail.com എന്ന ഇ-മെയില്‍ വഴിയോ, 9846141688, 0483-2768507 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം.

വിദ്യാഭ്യാസ ആനുകൂല്യം:
അപേക്ഷ ക്ഷണിച്ചു

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2023-2024 വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. www.labourwelfarefund.in എന്ന വെബ് സൈറ്റ് മുഖേന ഡിസംബർ 20 വരെ അപേക്ഷിക്കാം. ഓഫ് ലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകള്‍

ജില്ലാ ഭരണകൂടത്തിന്റെയും ബേഠീ ബചാവോ ബേഠീ പഠാവോ പദ്ധതിയുടെയും വനിതാ ശിശു വികസന വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് നടത്തുന്നു. അസാപ്പിന്റെ 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്‌സ് 18നും 30നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സാജന്യമായിരിക്കും. ഫോൺ: 0495 2370026, 8891370026.

ലേലം ചെയ്യും

ഇടുക്കി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലെ സി.എം.പി 632/16 നമ്പര്‍ വാറണ്ട് കക്ഷിയുടെ പേരിലുള്ള വാറണ്ട് തുകയും മറ്റ് ചിലവുകളും വസൂലാക്കുന്നതിന് തങ്കമണി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 42 ഇല്‍ 3645എ തണ്ടപ്പേരുംപടി സര്‍വേ നമ്പര്‍ 314/1 ഇല്‍ ഉള്‍പ്പെട്ട 0.8225 ഹെക്ടര്‍ വസ്തുവില്‍ 0.0405 ഹെക്ടര്‍ പുരയിടം വ്യവസ്ഥകള്‍ക്ക് വിധേയമായി ഒക്ടോബര്‍ 26 ന് രാവിലെ 11.00 മണിക്ക് തങ്കമണി വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്യും.

പശു യൂണിറ്റിന് അപേക്ഷിക്കാം

ക്ഷീരവികസന വകുപ്പിന്റ അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ ഒരു പശു യൂണിറ്റിനുളള അപേക്ഷ ക്ഷണിച്ചു. ജീവിതമാര്‍ഗ്ഗം എന്ന നിലയില്‍ ഒരു പശുവിനെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ദരിദ്ര വിഭാഗത്തിലുളള സംസ്ഥാനസര്‍ക്കാരിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇത്തരത്തിലുളള ഒരു യൂണിറ്റിന് 95400 രൂപ സര്‍ക്കാര്‍ സബ്സിഡിയായി അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!