Technology

ഫെയ്‌സ്ബുക്കിൽ ഇനി അകൗണ്ട് ഉടമയ്ക്ക് നാല്പ്രൊഫൈലുകള്‍ വരെ ആകാം

ഇഷ്ടപ്പെട്ട രീതിയില്‍ നാലു വ്യത്യസ്ത പ്രൊഫൈലുകള്‍ വരെ ഇനി ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമയ്ക്ക് തന്റേതായി സൃഷ്ടിക്കാം. ഒരു പ്രൊഫൈലില്‍ ഇടുന്ന പോസ്റ്റുകള്‍ മറ്റു പ്രൊഫൈലുകളില്‍ ഉള്ള സുഹൃത്തുക്കൾ കാണില്ല എന്നതിനാല്‍ വലിയൊരു പ്രശ്നവും പല എഫ്ബി ഉപയോക്താക്കള്‍ക്കും ഒഴിവായിക്കിട്ടിയേക്കും. ഇതുവഴി സ്വകാര്യ ജീവിതവും ഔദ്യോഗിക ജീവിതവും ഒക്കെ വ്യത്യസ്ത വിഭാഗങ്ങളായി സൂക്ഷിക്കാം. സുഹൃത്തുക്കള്‍ക്കായും, ബന്ധുക്കള്‍ക്കായും, സഹപ്രവര്‍ത്തകര്‍ക്കായും, സഹപാഠികള്‍ക്കായും ഒക്കെ പ്രൊഫൈലുകള്‍ സൃഷ്ടിക്കാമെന്നത് വലിയൊരു മാറ്റമായിരിക്കും.

തങ്ങളുടെ പ്രധാന അക്കൗണ്ടിനൊപ്പം നാലു വ്യത്യസ്ത പേരുകളില്‍ നാലു പ്രൊഫൈലുകള്‍ വരെയാണ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുക. ഒരു വ്യക്തിപരമായ ഐഡന്റിറ്റി സൃഷ്ടിച്ച ശേഷം ലോഗ്-ഔട്ട് ചെയ്യേണ്ട കാര്യമില്ല. ഓരോ പ്രൊഫൈലിലേക്കും വ്യത്യസ്ത ഫീഡുകളായിരിക്കുംഎത്തുക എന്നതിനാല്‍ എഫ്ബി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വ്യത്യസ്ത താത്പര്യങ്ങള്‍ ഇനി സംരക്ഷിക്കാനായേക്കുമെന്നും കമ്പനി കരുതുന്നു. ഏതു താത്പര്യത്തിനായാണോ ഒരു പ്രൊഫൈല്‍ സൃഷ്ടിച്ചത്, അവയ്ക്കനുസരിച്ചുള്ള കാര്യങ്ങള്‍ ആയിരിക്കും അവിടെ ലഭിക്കുക. ഉദാഹരണത്തിന് സർ​ഗാത്മക ചിന്തകൾ പ്ര​ദർശിപ്പുന്നതിനായി ഒരു പ്രൊഫൈല്‍ സൃഷ്ടിക്കാം. സുഹൃത്തക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മറ്റൊന്ന് സൃഷ്ടിക്കാം.

ഓരോ പ്രൊഫൈലിലേയും സെറ്റിങ്‌സ് മാറ്റണം

ഇത്തരം ഒരു മോഡല്‍ ഇന്‍സ്റ്റഗ്രാമില്‍ പരീക്ഷിച്ചു വിജയിച്ചതില്‍ നിന്നാണ് എഫ്ബിയിലേക്കും ഇത് എത്തിക്കാന്‍ ഇരു കമ്പനികളുടെയും ഉടമയായ മെറ്റാ തിരുമാനിച്ചത്. പല ഉപയോക്താക്കള്‍ക്കും തങ്ങളുടെ കൂട്ടുകാരെയും, താത്പര്യങ്ങളെയും, ബന്ധുക്കളെയുമൊക്കെ വ്യത്യസ്ത പ്രൊഫൈലുകളില്‍ കണാനായിരിക്കും ഇഷ്ടമെന്നു പറയുന്നു. ഒറിജിനല്‍ അക്കൗണ്ടില്‍ ഒരാള്‍ക്ക് ഇത്തരം പ്രൊഫൈല്‍ ഉള്ള കാര്യം കാണാനും ആകില്ല.ഓരോ പുതിയ പ്രൊഫൈലിലും ഫെയ്‌സ്ബുക്കിന്റെ ഡീഫോള്‍ട്ട് പ്രൈവസി-നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സ് ആയിരിക്കു ഉണ്ടായിരിക്കുക.ഇത് ഓരോന്നും ആവശ്യാനുസൃതം മാറ്റേണ്ടതായുണ്ട്.

പുതിയ മാറ്റങ്ങൾക്ക് ചില പരിമതികളും ഉണ്ട്

പുതിയ പ്രൊഫൈലുകള്‍ക്ക് ചില പരിമിതികളും ഉണ്ട്. യോഗ്യതയുള്ള, പ്രായപൂര്‍ത്തിയായവരുടെ അക്കൗണ്ടുകള്‍ക്കു മാത്രമെ പുതിയ പ്രൊഫൈലുകള്‍ സൃഷ്ടിക്കാനാകൂ. ഇവര്‍ ഫെയ്‌സ്ബുക്കിന്റെ നയം അംഗീകരിക്കുന്നവര്‍ ആയിരിക്കണം. അതായത്, പ്രായമോ, ലൊക്കേഷനോ തെറ്റിച്ചു പ്രൊഫൈല്‍ സൃഷ്ടിച്ചിരിക്കുന്നവര്‍ ആയിരിക്കരുത്.

കൂടാതെ, ഫെയ്‌സ്ബുക്ക് ഡേറ്റിങ്, മാര്‍ക്കറ്റ് പ്ലെയ്‌സ്, പ്രൊഫഷണല്‍ മോഡ്, പേമെന്റ്‌സ് തുടങ്ങിയവ പ്രധാന അക്കൗണ്ടില്‍ മാത്രമെ പ്രവര്‍ത്തിപ്പിക്കാനാകൂ എന്നും അറിഞ്ഞിരിക്കണം. കൂടാതെ, ഫെയ്‌സ്ബുക്ക് ആപ്പിലും, വെബിലും മാത്രമെ പ്രൊഫൈലുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കാനാകൂ. മെസഞ്ചറില്‍ ഇപ്പോള്‍ ഇതു സപ്പോര്‍ട്ട് ചെയ്യുന്നില്ല. എന്നാല്‍,താമസിയാതെ സപ്പോര്‍ട്ട് സാധ്യമായേക്കും

ത്രെഡ്‌സില്‍ ഇടുന്ന പോസ്റ്റുകള്‍ 5 മിനിറ്റ് വരെ എഡിറ്റ് ചെയ്യാനായേക്കും

ട്വിറ്റര്‍ പ്ലാറ്റ്‌ഫോമിന് ബദലായി മെറ്റാ അവതരിപ്പിച്ച ത്രെഡ്‌സില്‍ ഇടുന്ന പോസ്റ്റുകള്‍ 5 മിനിറ്റിന് ഉളളില്‍ എഡിറ്റു ചെയ്യാനുള്ള അവസരം താമസിയാതെ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ എക്‌സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററില്‍ ഇത് ബ്ലൂ സബ്‌സ്‌ക്രൈബര്‍മാര്‍ക്കു മാത്രമെ അനുവദിക്കുന്നുള്ളു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Technology

അൾട്രാ നൈറ്റ് മോഡുമായി ഒപ്പോ റെനോ 10എക്സ് സൂം

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി. ഒപ്പോ റെനോ 10 എക്സ് സൂം, ഒപ്പോ റെനോ എന്നീ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത്. റെനോയ്ക്ക്
Technology

മടക്കാവുന്ന സ്‌ക്രീനുള്ള ലെനോവോ ലാപ്‌ടോപ്

മലപോലെ വന്നത് എലിപോലെ പോയി എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു സാംസങിന്റെ മടക്കാവുന്ന, അല്ലെങ്കില്‍ ഫോള്‍ഡബ്ള്‍ ഫോണ്‍. സ്മാര്‍ട്ഫോണ്‍ എന്നു പറഞ്ഞാല്‍ ഫോള്‍ഡബ്ള്‍ ഫോണ്‍ എന്നു മാറാന്‍ പോകുന്നു
error: Protected Content !!