International

പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഡോ. യൂസുഫുൽ ഖറദാവി അന്തരിച്ചു

ദോഹ: ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും വാഗ്മിയുമായ ഡോ. യൂസുഫ് അബ്​ദുല്ല അൽ ഖറദാവി അന്തരിച്ചു. 96 വയസ്സായിരുന്നു. അദ്ദേഹത്തിൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മരണ വിവരം അറിയിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഖത്തറിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഏ​പ്രി​ലിൽ അദ്ദേഹത്തിന് കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു.

1926 സെപ്റ്റംബർ 9ന് ഈജിപ്തിലായിരുന്നു ജനനം. ഒമ്പതാം വയസ്സിൽ ഖുർആൻ ഹൃദ്യസ്ഥമാക്കി. അൽ അസ്ഹർ സർവകലാശാലയിൽ ഉപരിപഠനം നടത്തി. ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡിൽ ആകൃഷ്ടനായ അദ്ദേഹം 1949, 54, 56 കാലയളവിൽ തടവിലാക്കപ്പെട്ടു. ഈജിപ്ത് മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അൽ അസ്ഹർ സർവകലാശാലയിൽ സാംസ്കാരിക വകുപ്പിൻറെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും പ്രവർത്തിച്ചു.

1961ൽ ഖത്തറിൽ സ്ഥിരതാമസമാക്കി. 1968ൽ ​അദ്ദേഹത്തിന് ഖ​ത്ത​ർ പൗ​ര​ത്വം ന​ൽ​കി ആ​ദ​രി​ച്ചു. പിന്നീട് ഖത്തർ ആസ്ഥാനമായിട്ടായിരുന്നു പ്രവർത്തനം. ഖത്തർ സെക്കൻഡറി റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായി പ്രവർത്തിച്ചു. 1973ൽ ഖത്തർ യൂനിവേഴ്സിറ്റിയിൽ ഇസ്‌ലാമിക് സ്റ്റ്ഡീസ് ഫാക്കൽറ്റിക്ക് രൂപം നൽകി. 1977ൽ ഖത്തർ യൂനിവേഴ്സിറ്റിയിൽ ശരീഅഃ ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസ് കോളേജ് ആരംഭിച്ചു.

120ലേറെ ഗ്രന്ഥങ്ങൾ രചിച്ചു. കിങ് ഫൈസൽ ഇൻറർനാഷണൽ അവാർഡ് അടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!