2022 ലെ സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡിൽ 2022 ലെ ഏറ്റവും മികച്ച വിമാന കമ്പനിയായി യാത്രക്കാര്‍ തിരഞ്ഞെടുത്തത് ഖത്തര്‍ എയര്‍വെയ്‌സിനെയാണ്.പട്ടികയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് രണ്ടാമതും എമിറേറ്റ്‌സ് മൂന്നാമതുമുണ്ട്.യുകെ ആസ്ഥാനമായിട്ടുള്ള വിമാന-വിമാനത്താവള അവലോകന റാങ്കിങ് സൈറ്റാണ് സ്‌കൈട്രാക്സ്. 2021 സെപ്റ്റംബറിനും 2022 ഓഗസ്റ്റിനും ഇടയില്‍ 100 ലധികം രാജ്യങ്ങളിലായി 14 ദശലക്ഷത്തിലധികം യാത്രക്കാരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയാണ് സര്‍വേ സംഘടിപ്പിച്ചത്. അവാർഡിൽ മികച്ച 20 എയർലൈനുകളിൽ ഇടം നേടി ഇന്ത്യയുടെ വിസ്താരയുമുണ്ട്.ലോകത്തിലെ തന്നെ മികച്ച എയർലൈനുകളുടെ പട്ടികയിൽ ആദ്യ ഇരുപതിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് വിസ്താര.
ലോകത്തിലെ ഏറ്റവും മികച്ച വിമാന കമ്പനികളുടെ പട്ടിക
ഖത്തര്‍ എയര്‍വേയ്‌സ്
സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
എമിറേറ്റ്‌സ്
ANA-ഓള്‍ നിപ്പോണ്‍ എയര്‍വേയ്‌സ്
ക്വാണ്ടാസ് എയര്‍വേയ്‌സ്
ജപ്പാന്‍ എയര്‍ലൈന്‍സ്
ടര്‍ക്കിഷ് എയര്‍ലൈന്‍സ്
എയര്‍ ഫ്രാന്‍സ്
കൊറിയന്‍ എയര്‍
സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്
ബ്രിട്ടീഷ് എയര്‍വേയ്‌സ്
ഇത്തിഹാത് എയര്‍വേയ്‌സ്
ചൈന സൗത്തേണ്‍
ഹൈനാന്‍ എയര്‍ലൈന്‍സ്
ലുഫ്താന്‍സ
കാത്തേ പസഫിക്
കെ.എല്‍.എം
ഇ.വി.എ എയര്‍
വിര്‍ജിന്‍ അറ്റ്‌ലാന്റിക്
വിസ്താര