National News

പ്രതിദിന കണക്കിൽ ആശ്വാസം; 24 മണിക്കൂറിനിടെ രാജ്യത്ത് 28,326 പേര്‍ക്ക് കോവിഡ്

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 28,326 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26,032 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.. 97.77 ശതമാനമാണ് രോഗമുക്തി നിരക്ക്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.03 ലക്ഷമായി ഉയര്‍ന്നു. രോഗവ്യാപനം തുടരുന്ന കേരളത്തിലാണ് കൂടുതല്‍ കേസുകളും. 1.65 ലക്ഷം സജീവ കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കേരളത്തിന് ശേഷം മാഹാരാഷ്ട്രയിലാണ് കോവിഡ് ആശങ്കയായി തുടരുന്നത്.260 മരണവും മഹാമാരി മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചു. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരും എണ്ണം 4.46 ലക്ഷമാണ്. നിലവില്‍ പ്രതിദിനം നൂറിലധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏക സംസ്ഥാനം കേരളമാണ്. ഇന്നലെ 120 മരണം സ്ഥിരീകരിച്ചു.

അതേസമയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 68.42 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 85 കോടി കവിഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!