തിരുവനന്തപുരം: അനില്‍ അക്കര എം.എല്‍.എ യെ അപായപ്പെടുത്താന്‍ ശ്രമങ്ങളുള്ളതിനാല്‍ അദ്ദേഹത്തിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ടി.എന്‍ പ്രതാപന്‍.അനില്‍ അക്കരയെ അപായപ്പെടുത്തുമെന്ന് ചിലര്‍ ടെലിഫോണിലൂടെയും വീടിന്റെ പരിസരത്ത് വന്നും ഭീഷണിപ്പെടുത്തുന്നുവെന്ന് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിയ്ക്കും ആഭ്യന്തര സെക്രട്ടറിയ്ക്കും നല്‍കിയ കത്തിൽ ടി.എന്‍. പ്രതാപന്‍ അറിയിച്ചു.
അതേസമയം ഡി.വൈ.എഫ്.ഐയും മറ്റ് ചില സംഘടനകളുമാണ് ഭീഷണിയ്ക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഡി.വൈ.എഫ്.ഐയെക്കൂടാതെ ചില വാടക സംഘങ്ങളെക്കൂടി രംഗത്തിറക്കിയിരിക്കുകയാണെന്നും ടി.എന്‍ പ്രതാപന്‍ ആരോപിച്ചു.അനില്‍ അക്കരയുടെ പരാതിയെത്തുടര്‍ന്ന് ലൈഫ് മിഷന്‍ ക്രമക്കേട് ആരോപണത്തില്‍ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.