സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. പനങ്ങാട് സ്വദേശിനി ലീല(82), വാഴക്കുളം സ്വദേശിനി അൽഫോൺസ(57) എന്നിവരാണ് മരണപ്പെട്ടത്. കളമശേരി ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം. എറണാകുളം ജില്ലയിൽ കൊവിഡ് മൂലം 56 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.
എറണാകുളം ജില്ലയിൽ ഇന്നലെ 655 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 638 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവർത്തകർക്കും 10 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചിരുന്നു.

