ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ ഡി കൊച്ചി ഓഫീസ് കേസെടുത്തത്.ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നല്കി
ബിനീഷ് കോടിയേരി സ്വത്ത് വിവരങ്ങൾ നൽകണം. അനുമതി ഇല്ലാതെ സ്വത്ത് വിവരങ്ങൾ കൈമാറ്റം ചെയ്യരുതെന്നും നോട്ടിസിൽ പറയുന്നു. ബിനീഷിന്റെ ആസ്തി വിവരങ്ങള്‍ അറിയിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിനും എന്‍ഫോഴ്‌സ്‌മെന്റ് കത്തു നല്‍കി.
2002 കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും, അദ്ദേഹത്തിന്റെ ആസ്തിവകകള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും സീല്‍ വെച്ച കവറില്‍ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ബിനീഷിന്റെ മുഴുവന്‍ ആസ്തിയും കണ്ടെത്താനും ഇ ഡി രജിസ്‌ട്രേഷന്‍ വകുപ്പിന് നിര്‍ദേശം നല്കി.

