കൃഷി, സാഹിത്യം, കല, അഭിനയം,ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിൽ മികവ് തെളിയിച്ചവരേയും , എൽ എസ് എസ് , യു എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയവരേയുംകൂഴക്കോട് എ യു പി സ്കൂളിൽ ഉപാസന വായനശാലയും വനിത വേദിയും സംഘടിപ്പിച്ച പ്രതിഭാദരം പരിപാടിയിൽ
വെച്ച് ആദരിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ടി പി മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. വനിത വേദി പ്രസിഡന്റ് എം ആർ
രാജേശ്വരി അധ്യക്ഷത വഹിച്ചു. ചാത്തമംഗലംപഞ്ചായത്തിലെ മികച്ച കർഷക തൊഴിലാളിപൂളപ്പറമ്പിൽ കണ്ടൻ,ജൈവകർഷകൻ തോക്ക മണ്ണിൽ ബാലകൃഷ്ണൻ , യുവ കർഷകരായ കെ എം അതുൽ , സുനിൽകുമാർ കരിക്കിനാരി, ഭാഷാ മലയാളം സൗഹൃദ കൂട്ടായ്മയുടെ പ്രതിഭ പട്ടം കരസ്ഥമാക്കിയ പി ഷിജി,കണ്ണൂർ സർവ്വകലാ എൽ എൽ എം പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ
ഒ പി രേഷ്മ, കലിക്കറ്റ് സർവ്വകലാശാല സി സോൺ കലോൽസവത്തിലെ മികച്ച നടി അഹിജ, അപർണ്ണ എന്നിവരേയുംഎൽ എസ് എസ് , യു എസ് എസ് വിജയികൾ എന്നിവരേയും ചടങ്ങിൽ
ആദരിച്ചു. താലൂക്ക് ലൈബറി കൗൺസിൽ അംഗം കുഞ്ഞൻ പെരിഞ്ചേരി, പഞ്ചായത്ത് മെമ്പർ ശ്രീജ പൂളക്ക മണ്ണിൽ, മിഥുൻ നാരായൺ , ഇ വേലായുധൻ . പൂളപ്പറമ്പിൽ കണ്ടൻ, ടി ബാലകൃഷ്ണൻ , കെ സുനിൽ കുമാർ , ഒ പി രേഷ്മ, അഹിജ എന്നിവർ സംസാരിച്ചു. ഉപാസന സെക്രട്ടറി പി ശ്രീകുമാർ
സ്വാഗതവും വനിത വേദി സെക്രട്ടറി പി ലിസിത നന്ദിയും പറഞ്ഞു.