GLOBAL News

വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ പ്രിഗോഷിന്റെ മരണത്തില്‍ പങ്കില്ല; ആരോപണം നിഷേധിച്ച് റഷ്യ

റഷ്യയുടെ കൂലിപ്പട്ടാളം വാഗ്നർ ഗ്രൂപ്പ് തലവൻ പ്രിഗോഷിന്റെ മരണത്തിൽ പങ്കില്ലെന്ന് റഷ്യ. പ്രിഗോഷിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടുവെന്ന ആരോപണം ശുദ്ധ നുണയാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. അതേ സമയം, പരിശോധനാ ഫലങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മരണകാരണവും മരിച്ചവരുടെ വിവരങ്ങളും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

കഴിഞ്ഞ ബുധനാഴ്ചയാണ് തന്റെ പ്രൈവറ്റ് ജെറ്റ് അപകടത്തിൽപ്പെട്ടാണ് വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടത്. മോസ്‌കോയില്‍ വച്ചുണ്ടായ അപകടത്തില്‍ പ്രിഗോഷിന്റെ ഒപ്പമുണ്ടായിരുന്ന ആരും രക്ഷപെട്ടില്ല. സംഭവത്തില്‍ പ്രിഗോഷിന്റെ കുടുംബത്തോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.എന്നാൽ പ്രിഗോഷിന്റെ മരണത്തിൽ റഷ്യക്ക് പങ്കുണ്ടെന്നാണ് അമേരിക്ക പറയുന്നത് . പ്രിഗോഷിന്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ലെന്നും റഷ്യന്‍ പ്രസിഡന്റിന്റെ അറിവില്ലാതെ ഇത് നടക്കില്ലെന്നുമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!