Trending

അർജുനിന്ന് വേണ്ടി തിരച്ചിൽ തുടരണം, പ്രാർത്ഥിക്കണം: ഡോ.ഹുസൈൻ മടവൂർ.

കോഴിക്കോട് :കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം കാണാതായ അർജുനിന്ന് വേണ്ടി തിരച്ചിൽ തുടരണമെന്ന് കേരള നദ് വതുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. അർജുൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം മുഴുവൻ അർജുനിനോടൊപ്പമുണ്ടെന്നും അർജുൻ പെട്ടെന്ന് തിരിച്ചെത്താൻ വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈശ്വരൻ്റെ വിധി ക്ഷമയോടെ സ്വീകരിക്കുകയല്ലാതെ നമുക്ക് വേറെ വഴിയില്ലെന്ന് അർജ്ജുൻ്റെ മാതാപിതാക്കളോടും ഭാര്യയോടും സഹോദരങ്ങളോടും അദ്ദേഹം പറഞ്ഞു.കണ്ണാടിക്കൽ ശാഖാ കെ. എൻ. എം പ്രവർത്തകരായ ആലിക്കോയ, അബ്ദുൽ അസീസ്, അബൂബക്കർ, ഷൗക്കത്ത്, സലീം, മൊയ്തീൻ കോയ തുടങ്ങിയവരും മടവൂരിനോടൊപ്പമുണ്ടായിരു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!