information

അറിയിപ്പുകൾ

ഓണാഘോഷം: ലോഗോ ക്ഷണിക്കുന്നു

സംസ്ഥാന വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 2023ന് വേണ്ടി ലോഗോ സൃഷ്ടികൾ ക്ഷണിക്കുന്നു. ഓൺലൈൻ വഴി ആണ് സൃഷ്ടികൾ സ്വീകരിക്കുക. തെരഞ്ഞെടുത്ത ലോഗോയ്ക്ക് സമ്മാനം നൽകുന്നതാണ്. സൃഷ്ടികൾ onamdtpc2023@gmail.com എന്ന ഇ-മെയിൽ അഡ്രസ്സിലേക്ക് ജൂലൈ 26 ന് രാവിലെ 11 മണി മുതൽ ആഗസ്റ്റ് പത്തിന് വൈകീട്ട് അഞ്ച് മണി വരെ സമർപ്പിക്കാവുന്നതാണ്. സമർപ്പിക്കുന്ന ഡിസൈനുകൾ പി ഡി എഫ് വെക്ടർ ഫോർമാറ്റിൽ ആയിരിക്കണം. ലോഗോയുടെ ആശയം വിശദീകരിക്കണം. ഒരാൾക്ക് പരമാവധി മൂന്ന് ഡിസൈനുകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2720012

മാലിന്യമുക്തം നവകേരളം : സോഷ്യൽ ഓഡിറ്റ് അവലോകനം

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതസഭ കണ്ടെത്തിയ പോരായ്മകളും വിടവുകളും പരിഹരിച്ച് ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സോഷ്യൽ ഓഡിറ്റ് ടീം അവലോകന യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി.

വാർഡിൽ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട മാലിന്യ പരിപാലന സംവിധാനങ്ങൾ ഭരണ സമിതിയുടെ ശ്രദ്ധയിൽപ്പെടുത്താനും, ശുചിത്വ ഗ്രാമസഭയിൽ അവതരിപ്പിക്കാനും , ഗൃഹസന്ദർശനം നടത്താനും തീരുമാനിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ.മോഹനൻ മാസ്റ്റർ, ജെ എച്ച് ഐ സന്ദീപ് കുമാർ , സി ഡി എസ് മെമ്പർ നിഷ പി, ആശാവർക്കർ ചന്ദ്രി പി, അങ്കണവാടി വർക്കർ സനില എൻ.കെ, എ ഡി എസ് അംഗം സീന ഇ.കെ, ഹരിത കർമ്മസേന അംഗം ഷീജ കെ എന്നിവർ സംസാരിച്ചു.

ദർഘാസുകൾ ക്ഷണിച്ചു

തൂണേരി ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ 194 അങ്കണവാടികളിലേക്ക്, 2022-23 സാമ്പത്തിക വർഷം അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് ജെംസ്, ജെംസ് ആക്റ്റിവിറ്റി ബുക്ക് എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനായി വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. അടങ്കൽ തുക 1,37,000 രൂപ. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി: ആഗസ്റ്റ് 4ന് ഉച്ചക്ക് രണ്ട് മണി വരെ. അന്നേ ദിവസം ഉച്ചക്ക് 3 മണിക്ക് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് :7025174038.

അപേക്ഷാ തിയ്യതി നീട്ടി

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2022 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനും മികച്ച ക്ലബ്ബുകൾക്കുമുള്ള അവാർഡിന് ആഗസ്റ്റ് 10 വരെ അപേക്ഷകൾ സമർപ്പിക്കാം. വ്യക്തിഗത പുരസ്കാരത്തിനായി 18 നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങളെ അവാർഡിന് നിർദേശിക്കാം. സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തനം (പ്രിന്റ് മീഡിയ ), മാധ്യമപ്രവർത്തനം (ദൃശ്യ മാധ്യമം), കല, സാഹിത്യം, കായികം (പുരുഷൻ), കായികം (വനിത), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രഫി എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്ക് വീതം ആകെ 10 പേർക്കാണ് പുരസ്കാരം നൽകുക. പുരസ്കാരത്തിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും നൽകും. കൂടാതെ യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യുത്ത്,യുവ, അവളിടം ക്ലബ്ബുകളിൽ നിന്നും അവാർഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും ലഭിക്കും. ജില്ലാതലത്തിൽ അവാർഡിന് അർഹത നേടുന്ന ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാർഡിനായി പരിഗണിക്കുന്നത്. അപേക്ഷാഫോറവും മാർഗനിർദേശങ്ങളും www.Ksywb.Kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ അയക്കേണ്ട വിലാസം കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ യുവജന കേന്ദ്രം, സിവിൽ സ്റ്റേഷൻ, ബി- ബ്ലോക്ക്- ആറാം നില, കോഴിക്കോട്, കൂടുതൽ വിവരങ്ങൾക്ക് : 0495 2373371

സപ്ലൈ ഓഫീസ് അറിയിപ്പ്

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം പുതുതായി രൂപീകരിച്ച ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോർട്ടലിൽ (https://evegoils.nic.in/wsp/login ) എല്ലാ മൊത്ത, ചില്ലറവ്യാപാരികളും ബിഗ് ചെയിൻ റീട്ടെയിലർമാർ അല്ലെങ്കിൽ പ്രൊസസ്സർമാർ എന്നിവർ അവരവരുടെ സ്ഥാപനങ്ങളിലെ ഗോതമ്പ് സ്റ്റോക്കിന്റെ വിവരങ്ങൾ പ്രഖ്യാപിക്കുകയും 2024 മാർച്ച് 31 വരെ എല്ലാ വെള്ളിയാഴ്ചയും അവ കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടതുമാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

കനത്ത മഴ : ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്കും ജലാശയങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം; രാത്രി യാത്രക്ക് നിയന്ത്രണം

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഖനന പ്രവർത്തനങ്ങൾക്കും ജലാശയങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ എ.ഗീത ഉത്തരവിട്ടു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലൂടെയുളള രാത്രി യാത്രക്കും നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെക്കണം.

ജില്ലയിലെ വെള്ളചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചു. കൂടാതെ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കേണ്ടതാണെന്നും കലക്ടർ അറിയിച്ചു.

അറിയിപ്പുകൾ

ക്വട്ടേഷനുകൾ ക്ഷണിച്ചു

കോഴിക്കോട് മിനി ബൈപ്പാസ് റോഡിൽ മാങ്കാവ് ജംഗ്ഷൻ മുതൽ കോംട്രസ്റ്റ് വരെയുള്ള (കി മി 2/800 മുതൽ 5/000 വരെ) റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി 34 മരങ്ങളും 11 മരങ്ങളുടെ 17 ശാഖകളും, 56 മരങ്ങളുടെ ശാഖകളും മുറിച്ച് മാറ്റുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 10ന് നാല് മണിക്ക് മുമ്പായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് നിരത്ത് വിഭാഗം കോഴിക്കോട് ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2724727

ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട് മിനി ബൈപ്പാസ് റോഡിൽ മീഞ്ചന്ത മുതൽ മാങ്കാവ് ജംഗ്ഷൻ വരെയുള്ള (കി.മീ 0/000 മുതൽ 2/800 വരെ) റോഡ് പുനരുദ്ധാരത്തിന്റെ ഭാഗമായി 36 മരങ്ങളും, 27 മരങ്ങളുടെ 39 ശാഖകളും, 32 മരങ്ങളുടെ ശാഖകളും മുറിച്ച് മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 10 ന് നാല് മണിക്ക് മുമ്പായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് നിരത്ത് വിഭാഗം കോഴിക്കോട് ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2724727

ആട് വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആട് വളർത്തൽ പരിശീലനം ആഗസ്റ്റ് രണ്ടിന് രാവിലെ പത്ത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ നടക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491 2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചേയ്യേണ്ടതാണ്. കേന്ദ്ര – കേരള സർക്കാരുകളുടെ വിവിധ ആടുവളർത്തൽ പദ്ധതികളിൽ അംഗമാകാൻ ആഗ്രഹിക്കുന്ന കർഷകർക്ക് പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.
[7/26, 5:25 PM] +91 81119 67104: ജില്ലാ ഇൻഫർമേഷൻ ഓഫീസ്
കോഴിക്കോട്

തിരുവോണം ബമ്പര്‍ ജില്ലാതല പ്രകാശനം നാളെ

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ 2023 ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനം നാളെ (ജൂലൈ 27) എ.ഡി.എം സി മുഹമ്മദ് റഫീഖ് നിർവഹിക്കും. രാവിലെ 10.30 ന് താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി ഓഫീസർ (ഐ/സി) സിജു പി.എസ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ഷേർളി കെ.എ, വിവിധ ലോട്ടറി ട്രേഡ് യൂണിയൻ നേതാക്കൾ, ഏജന്റുമാർ എന്നിവർ പങ്കെടുക്കും.
[7/26, 5:32 PM] +91 81119 67104: ജില്ലാ ഇൻഫർമേഷൻ ഓഫീസ്
കോഴിക്കോട്

അറിയിപ്പുകൾ

ക്വട്ടേഷൻ ക്ഷണിച്ചു

മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം ആശുപത്രി വികസന സൊസൈറ്റിയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ന്യായവില മെഡിക്കൽ ഷോപ്പിലേക്ക് 2023- 2024 വർഷത്തേക്ക് ആവശ്യമായ മരുന്നുകളും, സർജിക്കൽ ഉപകരണങ്ങളും, സ്യൂച്ചേർസ് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ആഗസ്റ്റ് രണ്ടിന് മുമ്പായി (ഓഫീസ് പ്രവർത്തി സമയത്ത്) ഹോസ്പിറ്റൽ ഫാർമസി പേയിംങ്ങ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 0495- 2350405.

ടെണ്ടർ ക്ഷണിച്ചു

2023 – 24 സാമ്പത്തിക വർഷം ജില്ലാ വനിത ശിശു വികസന ഓഫീസർക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. അടങ്കൽ തുക 3,60,000 രൂപ. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി : ആഗസ്റ്റ് അഞ്ചിന് രാവിലെ രാവിലെ 11.30. പൂരിപ്പിച്ച ടെണ്ടറുകൾ അന്നേ ദിവസം ഉച്ചക്ക് ശേഷം 2.30ന് തുറക്കും, കൂടുതൽ വിവരങ്ങൾക്ക്: 0495- 2370750.

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കേന്ദ്രങ്ങളിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ആഗസ്റ്റ് 10 ന് വൈകീട്ട് 4 മണിക്ക് മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2322985, 0471- 2322035.

ലേലം ചെയ്യുന്നു.

ബേപ്പൂർ ക്ഷീര പരിശീലന കേന്ദ്രം വളപ്പിലുള്ള ആഞ്ഞിലമരം ആഗസ്റ്റ് 9 ന് രാവിലെ 11 മണിക്ക് ഓഫീസിൽ വെച്ച് ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0495 2414579

PRD/CLT/3519/07/23
26/07/2023

ഇന്റർവ്യൂ

സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) യിൽ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുളളതിൽ ഒഴിവ് വന്ന സീറ്റുകളിലേക്ക് നാളെ ( ജൂലൈ 27 ) രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടത്തുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് അസൽ രേഖകൾ സഹിതം കൂടികാഴ്ചയിൽ പങ്കെടുക്കാമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8547618290 / 8281743442

PRD/CLT/3520/07/23
26/07/2023

അപേക്ഷ ക്ഷണിച്ചു.

കെൽട്രോൺ നടത്തുന്ന ഒരു വർഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023 -24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിൻറ്മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം ലഭിക്കുക. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്. അപേക്ഷകൾ ഓഗസ്റ്റ് 10നകം കോഴിക്കോട് കെൽട്രോൺ നോളജ് സെൻറ്ററിൽ ലഭിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക: 954495 8182. വിലാസം : കെൽട്രോൺ നോളേജ് സെൻറ്റർ, തേർഡ് ഫ്ലോർ, അംബേദ്ക്കർ ബിൽഡിങ്ങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും നിർദ്ദിഷ്ട അനുബന്ധങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സെന്ററുകളിൽ ഓഗസ്റ്റ് 10ന് വൈകിട്ട് നാലിനകം സമർപ്പിക്കണം. അപേക്ഷിക്കുന്നതിനുള്ള യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി. വെബ്സൈറ്റായ www.ihrd.ac.in ൽ ലഭിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!