ന്നാ താൻ കേസ് കൊട്’സിനിമയിൽ നിന്നുമുള്ള ‘ദേവദൂതർ പാടി’ എന്ന ഗാനം കഴിഞ്ഞ ദിവസം ആണ് പുറത്തിറങ്ങിയത്.മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ഗാനമാണ് ‘ന്നാ താന്‍ കേസ് കൊടി’ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍ത് പുറത്തിറക്കിയത്. 37 വർഷങ്ങൾക്ക് മുൻപ് ഔസേപ്പച്ചൻ ഈണമിട്ട ഗാനത്തിന് കുഞ്ചാക്കോ ബോബന്റെ സ്റ്റെപ്പുകൾ തന്നെയാണ് പ്രധാന ആകർഷണം. പല ഉത്സവപ്പറമ്പുകളിലും അവിടെ മുഴങ്ങിക്കേൾക്കുന്ന ഗാനത്തിന് ഇത്തരത്തിൽ മതിമറന്നു നൃത്തം ചെയ്യുന്ന ആൾക്കാരെ പലരും ശ്രദ്ധിച്ചിട്ടുണ്ടാവും. അതുപോലൊരു വ്യക്തിയായായാണ് ചാക്കോച്ചന്റെ അംബാസ് രാജീവൻ ആടിത്തിമിർക്കുന്നത്.ഈ ഗാനം പുനരാവിഷ്‌കരിച്ചതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. കുഞ്ചാക്കോ ബോബനെ അഭിനന്ദിച്ചതോടൊപ്പം ഈ പാട്ടില്‍ പ്രവര്‍ത്തിച്ച സംഗീതജ്ഞര്‍ ആരൊക്കെയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു 👏👏👏37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം .അന്ന് ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നവർ കീബോർഡ് എ .ആർ.റഹ്മാൻ , ഗിറ്റാർ ജോൺ ആന്റണി ,ഡ്രംസ് ശിവമണി.അതേ ഓർക്കസ്ട്രയെ ഓർമപ്പെടുത്തുന്ന രീതിയിൽ ഓർക്കസ്‌ട്രേഷൻ പുനർ സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തിൽ തൊടുന്ന ആലാപനവും ഒത്തുചേർന്നപ്പോൾ ഗംഭീരമായി 👍❤️❤️❤️ Kunchacko Boban Biju Narayanan