ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീയറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ 42 ദിവസത്തിന് ശേഷം ഒടിടിക്ക് നൽകുന്ന സമയ പരിധി വർധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇന്ന് കൊച്ചിയിൽ ഇന്ന് ചേരുന്ന യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ചയാകും.തീയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസം കഴിഞ്ഞാൽ ഉടൻ ഒടിടി പ്ലാറ്റ്ഫോമിന് നൽകുകയാണ്.ഈ പ്രവണത അവസാനിപ്പിക്കണം.കരാർ ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായും ഒടിടിയിൽ എത്തുന്നു.
പാപ്പൻ, തല്ലുമാല, സോളമന്റെ തേനീച്ചകൾ, ഗോൾഡ് തുടങ്ങിയ ചിത്രങ്ങൾ വരാനിരിക്കേയാണ് ഫിയോക് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. ചില സിനിമകൾ കരാർ ലംഘിച്ച് ഇതിലും കുറഞ്ഞ ദിവസങ്ങളിൽ ഒടിടിക്ക് നൽകുന്നു. ഇത് തീയറ്റർ ഉടമകൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.