National News

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടി യുഎഇ

യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടി. ഇത്തിഹാദ് എയർലൈൻസ് ആണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതർ അറിയിച്ചു.

യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ എപ്പോൾ അവസാനിക്കുമെന്ന്​ പറയാൻ കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത്​ സർക്കാരാണെന്നും​ എമിറേറ്റ്​സ്​ എയർലൈൻസ് നേരത്തെ വ്യക്തമാക്കിയിരുന്നു​.

യാത്രാവിലക്ക്​ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന്​ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സർവീസ്​ ഉണ്ടാകില്ലെന്ന് ​യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതത്​ രാജ്യങ്ങളിലെ കോവിഡ്​ സ്​ഥിതിഗതികൾ സസൂക്ഷ്​മം വിലയിരുത്തി വരികയാണ്​. എല്ലാ തലങ്ങളും പരിശോധിച്ചാകും വിമാന സർവീസ്​ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസ, ഇൻവസ്​റ്റർ വിസ എന്നിവയുള്ളവർക്ക്​ യു.എ.ഇയിൽ വരുന്നതിന്​ തടസമില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!