International News

ചൈനയില്‍ ആയിരം വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പേമാരി; പത്തുലക്ഷത്തിലധികം ആളുകളെ മാറ്റി പാര്‍പ്പിച്ചു, 63 മരണം

ചൈനയുടെ കിഴക്കന്‍ സെജിയാങ് പ്രവിശ്യയില്‍ ഇന്‍-ഫാ ചുഴലിക്കാറ്റില്‍ വ്യാപക നാശം. സെക്കന്‍ഡില്‍ 38 മീറ്റര്‍ വരെ വേഗതയില്‍ വീശിയ കാറ്റിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഹെനാനില്‍ മരിച്ചവരുടെ എണ്ണം 63 ആയി. ഇതുവരെ അഞ്ചുപേരെ കാണാതായി. ഒരാഴ്ചയായി ഹെനാന്‍ പ്രവിശ്യയില്‍ തുടരുന്ന മഴയില്‍ 24,474 വീടുകള്‍ തകര്‍ന്നു. ദശലക്ഷത്തിലധികം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 876.6 ഹെക്ടറുകളോളം വിളകള്‍ നശിച്ചതായാണ് റിപ്പോര്‍ട്ട്.

ഹെനാന്‍ തലസ്ഥാനമായ സെങ്‌ഴുവിലാണ് മഴ ഏറ്റവും അധികം ബാധിച്ചത്. 1000 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പേമാരിയെന്നാണ് സെങ്‌ഴു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. മേഖലയിലെ ചില ഭാഗങ്ങളില്‍ മഴയുടെ അളവ് 5000 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലായിരുന്നെന്നാണ് ഹെനാന്‍ ജലവിഭവ വകുപ്പ് നല്‍കുന്ന വിവരം. തെരുവുകള്‍ വെള്ളത്തില്‍ മൂടിയതോടെ നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോകുകയും ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!