നടന് ഷമ്മി തിലകനെ മലയാള താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡിയിലായിരുന്നു നടപടി. മലയാള സിനിമാ അഭിനേതക്കളുടെ സംഘടനയായ അമ്മയുടെ യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയത്.
കഴിഞ്ഞ യോഗത്തില്‍ ഷമ്മി തിലകന് ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു അത് പിന്നീട് വലിയ വിഷയമായി. തുടര്‍ന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും നടന് മറുപടി നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് പുറത്താക്കാന്‍ നടപടി സ്വീകരിച്ചത്. ജഗദീഷ് മാത്രമാണ് അച്ചടക്കനടപടി വേണ്ടെന്ന് വാദിച്ചത്.

