
കോവിഡ് വാക്സിൻ കുത്തിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ ഭാര്യയുടെ ആധാർ കാർഡുമായി മരത്തിൽ കയറി ഭർത്താവ്.മധ്യപ്രദേശിലെ രാജ്ഗ്രാഹ് ജില്ലയിലെ പതാകലൻ ഗ്രാമത്തിലായിരുന്നു സംഭവം.
തനിക്കും ഭാര്യക്കും വാക്സിൻ ലഭിക്കുന്നത് ഒഴിവാക്കുന്നതിനായാണ് കനിവരാൾ മരത്തിൽ കയറിയത്.
ഗ്രാമത്തിലെ വാക്സിൻ ക്യാമ്പിലേക്ക് ഇയാൾ എത്തിയെങ്കിലും സ്വീകരിക്കാൻ വിസമ്മതിച്ച് മരത്തിൽ കയറുകയായിരുന്നു. ഭാര്യക്കും വാക്സിൻ ലഭിക്കാതിരിക്കാൻ അവരുടെ ആധാർ കാർഡും ഇയാൾ കൈയിൽ കരുതിയിരുന്നു. തുടർന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസറുൾപ്പടെ സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
ദീർഘ നേരം സംസാരിച്ചതിനെ തുടർന്ന് കനിവരാളിന്‍റെ വാക്സിൻ പേടി മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും. അടുത്ത തവണ കനിവരാളിനും ഭാര്യക്കും വാക്സിൻ നൽകുമെന്നും ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.രാജീവ് പറഞ്ഞു.

